സ്ത്രീകളെ ലീഗ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ സുന്നി നേതാവ്  

84 0

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ത്രീകളെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ വിമര്‍ശനവുമായി സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവരണസീറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം നീക്കി വച്ചിട്ടില്ലെന്നും ആ ഒരു സാഹചര്യത്തില്‍ പൊതുമണ്ഡലത്തില്‍ സ്ത്രീകളെ മത്സരിപ്പിക്കേണ്ട ആവശ്യമില്ലെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ലീഗ് പോലെയുള്ള ഒരു സംഘടന സ്ത്രീകളെ മത്സരിപ്പിക്കേണ്ടത്, നിര്‍ബന്ധിത സാഹചര്യങ്ങളില്‍ സംവരണ സീറ്റുകളിലാണെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

''പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റുകളുണ്ട്. അതില്‍ മത്സരിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവരണസീറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം നീക്കി വച്ചിട്ടില്ല. ആ ഒരു സാഹചര്യത്തില്‍ പൊതുമണ്ഡലത്തില്‍ സ്ത്രീകളെ മത്സരിപ്പിക്കേണ്ട ആവശ്യമില്ല. മുസ്ലീംസ്ത്രീകളെ സംവരണസീറ്റില്‍ അല്ലാതെ മത്സരിപ്പിക്കാതെയിരിക്കുന്നതാണ് നല്ലത്. പിന്നെയൊരു രാഷ്ട്രീയപാര്‍ട്ടിയാകുമ്പോള്‍ അതിന്റെ തീരുമാനങ്ങള്‍ അവരെടുത്ത് നടപ്പിലാക്കുമ്പോള്‍, അതിന്റെ അനന്തരഫലങ്ങള്‍ സ്വാഭാവികമായും നമുക്ക് കാത്തിരുന്നു കാണാമെന്ന് അല്ലാതെ അവിടെയൊരു എതിര്‍പ്പ് അല്ലെങ്കില്‍ സംഘടനം എന്ന ചര്‍ച്ചകളൊന്നും ഇപ്പം കൊണ്ടുവരേണ്ടതില്ലെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

Related Post

ആനക്കൊമ്പ് കേസിൽ വനം വകുപ്പിനെതിരെ നടൻ മോഹൻലാൽ

Posted by - Oct 14, 2019, 03:56 pm IST 0
കൊച്ചി: ആനക്കൊമ്പ് കേസിൽ വനം വകുപ്പിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ. തനിക്കെതിരെ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്ന് മോഹൻലാൽ…

കേന്ദ്ര പാക്കേജ് അപര്യാപ്തം

Posted by - Mar 27, 2020, 01:15 pm IST 0
കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ഉപജീവന പാക്കേജ് പ്രഖ്യാപനം ജനതയ്ക്ക് തെല്ലൊരു ആശ്വാസമേ നൽകൂ. സംസ്ഥാനങ്ങൾ ഉന്നയിച്ച ഒട്ടേറെ കാര്യങ്ങളിൽ ഇനിയും അപര്യാപ്‌തമാണെന്ന്‌ ധനമന്ത്രി…

സംഘപരിവാർ ഭാഷയുടെ പേരിൽ  സംഘർഷ വേദി തുറക്കുന്നു : മുഖ്യമന്ത്രി

Posted by - Sep 15, 2019, 09:17 am IST 0
 തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കണം എന്ന് അമിത് ഷാ പറഞ്ഞത് സംഘപരിവാർ…

മന്ത്രി സുനില്‍കുമാറിന് രണ്ടാമതും കൊവിഡ്; മകനും രോഗം  

Posted by - Apr 15, 2021, 12:44 pm IST 0
തൃശ്ശൂര്‍: കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചു.…

കേരളത്തില്‍ ആരും രാഷ്ട്രീയമായി ജയിച്ചിട്ടില്ല,മറിച്ച് ജാതിയും മതവും മാത്രമാണ് വിജയിച്ചത്.:ബി ഗോപാലകൃഷ്ണൻ

Posted by - Oct 24, 2019, 05:59 pm IST 0
കോഴിക്കോട്: കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ വിജയം ജാതി മത രാഷ്ട്രീയത്തിന്റെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവ് ഒഴികെ ബി.ജെ.പി.ക്ക് എല്ലാ സ്ഥലത്തും വോട്ടില്‍…

Leave a comment