സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല, പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി  

271 0

ഡല്‍ഹി: സര്‍ക്കാരിന്റെ തീരുമാനങ്ങളെ വിമര്‍ശിക്കുന്നതും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നതും രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പരാമര്‍ശം.

ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പുനഃസ്ഥാപിക്കാന്‍ ഫറൂഖ് അബ്ദുള്ള ചൈനയുടെ സഹായം തേടിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഫറൂഖ് അബ്ദുള്ള നടത്തിയ പ്രസ്താവനകളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി തള്ളിയ കോടതി, ഇതുപോലൊരു ഹര്‍ജി നല്‍കിയതിന് 50,000 രൂപ  പിഴയും ചുമത്തി.

Related Post

യു.എ ഖാദറിന് മാതൃഭൂമി സാഹിത്യ പുരസ്‌കാരംസമ്മാനിച്ചു

Posted by - Dec 31, 2019, 09:22 am IST 0
കോഴിക്കോട്:  പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദറിന് 2019 ലെ മാതൃഭൂമി പുരസ്‌കാരം സമ്മാനിച്ചു. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം കോഴിക്കോട് കെ.പി കേശവമേനോന്‍…

തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ല

Posted by - May 2, 2018, 09:50 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 78.61 രൂപയിലും ഡിസല്‍ വില ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍…

വോട്ടെണ്ണല്‍ ദിവസം കാശ്മീരില്‍ വന്‍ഭീകരാക്രമണത്തിന് പദ്ധതി  

Posted by - May 18, 2019, 07:48 am IST 0
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിവസമായ 23 ന് കാശ്മീരില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളായിരിക്കും ആക്രമണത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…

ഐഎസ് ഭീകരരെന്നു സംശയിക്കുന്ന രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Sep 8, 2018, 06:52 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കു സമീപത്തുനിന്നും ഐഎസ് ഭീകരരെന്നു സംശയിക്കുന്ന രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കോട്ടയ്ക്കു സമീപമുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ഇവരെ…

എംപിമാര്‍ക്ക് ഫോണ്‍ സമ്മാനമായി നല്‍കിയതിന്  ഡി കെ ശിവകുമാറിനെതിരെ നോട്ടീസ്

Posted by - Oct 28, 2019, 03:21 pm IST 0
ബെംഗളൂരു: എംപിമാര്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയതിന് ആദായ നികുതി വകുപ്പ് തനിക്ക് നോട്ടീസയച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ. ബിജെപി എംപിമാര്‍ക്കും ഫോണ്‍ വിതരണം ചെയ്തിരുന്നെന്നും ഫോണ്‍…

Leave a comment