ഡല്‍ഹി: സര്‍ക്കാരിന്റെ തീരുമാനങ്ങളെ വിമര്‍ശിക്കുന്നതും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നതും രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പരാമര്‍ശം.
ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പുനഃസ്ഥാപിക്കാന്‍ ഫറൂഖ് അബ്ദുള്ള ചൈനയുടെ സഹായം തേടിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഫറൂഖ് അബ്ദുള്ള നടത്തിയ പ്രസ്താവനകളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി തള്ളിയ കോടതി, ഇതുപോലൊരു ഹര്‍ജി നല്‍കിയതിന് 50,000 രൂപ പിഴയും ചുമത്തി.