ഡോളര്‍ കടത്ത്: മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി  

87 0

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും സ്പീക്കറേയും മൂന്ന് മന്ത്രിമാരേയും പ്രതിക്കൂട്ടിലാക്കി കസ്റ്റംസിന്റെ സത്യവാങ്മൂലം. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആധാരമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 164 പ്രകാരം സ്വപ്ന മജിസ്ട്രേറ്റിനു മുന്‍പില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. സ്വപ്ന നല്‍കിയ ഹര്‍ജിയില്‍ മറുപടിയായാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം.

ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ ഒമ്പതാമത്തെ പോയിന്റിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പീക്കറുടെയും ഇടപാടുകള്‍ വ്യക്തമാക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്നും കസ്റ്റംസ് പറയുന്നു. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരുകളും മൂന്ന് മന്ത്രിമാരുടെ അനധികൃത ഇടപാടുകളെ കുറിച്ചും ഒരു കേന്ദ്ര ഏജന്‍സി വെളിപ്പെടുത്തല്‍ നടത്തുന്നത്.

മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ട്. മുഖ്യമന്ത്രിക്ക് കോണ്‍സുല്‍ ജനറലുമായി നേരിട്ട് ബന്ധമുണ്ട. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദേശപ്രകാരമാണ് ഡോളര്‍ കടത്തിയത്. മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും കോണ്‍സുല്‍ ജനറലുമായി അനധികൃതവും നിയമവിരുദ്ധവുമായ ഇടപാടുകളുണ്ട്. പല ഉന്നതര്‍ക്കൂം കമ്മീഷന്‍ ലഭിച്ചു. എല്ലാ ഇടപാടുകളെ കുറിച്ചും തനിക്ക് വ്യക്തമായി അറിയാമെന്നും സ്വപ്ന സുരേഷിന്റെ മൊഴിയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ പ്രധാന കണ്ണിയാണ്. കോണ്‍സുല്‍ ജനറലിനേയും സര്‍ക്കാരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. നേതാക്കളുടെ പങ്ക് പറയാതിരിക്കാന്‍ തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്ന് സ്വപ്ന പറയുന്നു. നേരിട്ടും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് സ്വപ്ന മൊഴിയില്‍ പറയുന്നുവെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.

ലൈഫ് മിഷനില്‍ കമ്മീഷനായി ലഭിച്ച മൂന്ന് കോടി ഇന്ത്യന്‍ രൂപ, 1.90 ലക്ഷം ഡോളര്‍ ആക്കി കോണ്‍സുലേറ്റിലെ ഈജിപ്ഷ്യല്‍ പൗരന്‍ ഖാലിദ് മുഖാന്തരം വിദേശത്തേക്ക് കടത്തിയെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടുന്നുവെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആരോപിക്കുന്നതിനിടെയാണ് കസ്റ്റംസിന്റെ സത്യവാങ്മൂലവും പുറത്തുവരുന്നത്.

Related Post

മോദിയെയും അമിത്ഷായെയും കണ്ടു; ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടുവെന്ന് അബ്ദുള്ളക്കുട്ടി  

Posted by - Jun 24, 2019, 06:58 pm IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായുമായും  മുന്‍ എം പി എ പി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരുമെന്ന…

ഷെഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Posted by - Dec 12, 2019, 03:43 pm IST 0
കൊച്ചി : സ്‌കൂളില്‍വെച്ച് വിദ്യാര്‍ത്ഥിനിയായ ഷെഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയോടും, ചീഫ് സെക്രട്ടറിയോടും മറുപടി തേടി ഹൈക്കോടതി. സംഭവത്തില്‍ ജില്ലാ…

മഞ്ചേശ്വരത്ത് യുവതി കള്ളവോട്ടിന് ശ്രമിച്ചു 

Posted by - Oct 21, 2019, 02:22 pm IST 0
മഞ്ചേശ്വരം : മഞ്ചേശ്വരത്ത് യുവതി കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ  പോലീസ് കസ്റ്റഡിയിലായി. ബാക്രബയൽ സ്‌കൂളിലെ 42 നമ്പർ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്.  നബീസ എന്ന യുവതിയെയാണ്…

മരട് ഫ്ലാറ്റ് വിഷയത്തിൽ  സർക്കാർ ഉടനടി  സർവകക്ഷി യോഗം വിളിക്കണമെന്ന് പി.എസ്.ശ്രീധരൻപിള്ള

Posted by - Sep 13, 2019, 04:40 pm IST 0
കൊച്ചി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ബിജെപി രംഗത്ത്. ഈ വിഷയത്തിൽ  സർക്കാർ അടിയന്തിരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…

സ്വദേശാഭിമാനി-കേസരി പുരസ്‌കാരം എം.എസ്. മണിക്ക്

Posted by - Dec 7, 2019, 09:42 am IST 0
തിരുവനന്തപുരം:  ഈ വര്‍ഷത്തെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം കലാകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. മണിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ്…

Leave a comment