ഡോളര്‍ കടത്ത്: മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി  

60 0

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും സ്പീക്കറേയും മൂന്ന് മന്ത്രിമാരേയും പ്രതിക്കൂട്ടിലാക്കി കസ്റ്റംസിന്റെ സത്യവാങ്മൂലം. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആധാരമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 164 പ്രകാരം സ്വപ്ന മജിസ്ട്രേറ്റിനു മുന്‍പില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. സ്വപ്ന നല്‍കിയ ഹര്‍ജിയില്‍ മറുപടിയായാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം.

ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ ഒമ്പതാമത്തെ പോയിന്റിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പീക്കറുടെയും ഇടപാടുകള്‍ വ്യക്തമാക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്നും കസ്റ്റംസ് പറയുന്നു. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരുകളും മൂന്ന് മന്ത്രിമാരുടെ അനധികൃത ഇടപാടുകളെ കുറിച്ചും ഒരു കേന്ദ്ര ഏജന്‍സി വെളിപ്പെടുത്തല്‍ നടത്തുന്നത്.

മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ട്. മുഖ്യമന്ത്രിക്ക് കോണ്‍സുല്‍ ജനറലുമായി നേരിട്ട് ബന്ധമുണ്ട. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദേശപ്രകാരമാണ് ഡോളര്‍ കടത്തിയത്. മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും കോണ്‍സുല്‍ ജനറലുമായി അനധികൃതവും നിയമവിരുദ്ധവുമായ ഇടപാടുകളുണ്ട്. പല ഉന്നതര്‍ക്കൂം കമ്മീഷന്‍ ലഭിച്ചു. എല്ലാ ഇടപാടുകളെ കുറിച്ചും തനിക്ക് വ്യക്തമായി അറിയാമെന്നും സ്വപ്ന സുരേഷിന്റെ മൊഴിയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ പ്രധാന കണ്ണിയാണ്. കോണ്‍സുല്‍ ജനറലിനേയും സര്‍ക്കാരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. നേതാക്കളുടെ പങ്ക് പറയാതിരിക്കാന്‍ തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്ന് സ്വപ്ന പറയുന്നു. നേരിട്ടും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് സ്വപ്ന മൊഴിയില്‍ പറയുന്നുവെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.

ലൈഫ് മിഷനില്‍ കമ്മീഷനായി ലഭിച്ച മൂന്ന് കോടി ഇന്ത്യന്‍ രൂപ, 1.90 ലക്ഷം ഡോളര്‍ ആക്കി കോണ്‍സുലേറ്റിലെ ഈജിപ്ഷ്യല്‍ പൗരന്‍ ഖാലിദ് മുഖാന്തരം വിദേശത്തേക്ക് കടത്തിയെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടുന്നുവെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആരോപിക്കുന്നതിനിടെയാണ് കസ്റ്റംസിന്റെ സത്യവാങ്മൂലവും പുറത്തുവരുന്നത്.

Related Post

ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച് കാര്‍ തട്ടിയെടുത്തു

Posted by - Oct 15, 2019, 02:36 pm IST 0
തൃശ്ശൂര്‍: ആമ്പല്ലൂരില്‍ രണ്ട് പേര്‍ ചേര്‍ന്ന് ഊബര്‍ ടാക്സി ഡ്രൈവറായ രാജേഷിനെ ആക്രമിച്ച് കാര്‍ തട്ടിയെടുതു.  ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാര്‍ പിന്നീട് പൊലീസ് സംഘം കാലടിയില്‍…

ബാലഭാസ്‌കറിന്റെ മരണം: ദുരൂഹതയേറുന്നു; അര്‍ജുന്‍ കേരളം വിട്ടതായി ക്രൈംബ്രാഞ്ച്  

Posted by - Jun 7, 2019, 07:28 pm IST 0
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയേറുന്നു. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുനും കേസിലെ സാക്ഷിയായ ജിഷ്ണുവും കേരളം വിട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. മൊഴി എടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നതിനിടെയാണ്…

പൊലിസിനും ഡി.ജി.പി ലോക്നാഥ് ബഹ്റക്കുമെതിരെ  ക്ലീൻചിറ്റ് നൽകി മുഖ്യമന്ത്രി

Posted by - Feb 13, 2020, 09:25 am IST 0
തിരുവനന്തപുരം: പൊലിസിനും ഡി.ജി.പി ലോക്നാഥ് ബഹ്റക്കുമെതിരെ പി.ടി തോമസ് നിയമസഭയില്‍ ഉയർത്തിയ  അഴിമതി ആരോപണങ്ങക്ക് യാതൊരു  അടിസ്ഥാനവുമില്ലെന്ന്  മുഖ്യമന്ത്രി.പൊലിസ് വകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് വാങ്ങി വിശദമായി പരിശോധിച്ചതിന്റെ…

ഐഎസ് അനുകൂല യോഗം: 6 പ്രതികൾ കുറ്റക്കാർ 

Posted by - Nov 25, 2019, 03:29 pm IST 0
കൊച്ചി: ഭീകരസംഘടനയായ ഐഎസ് അനുകൂല യോഗം കണ്ണൂരിലെ കനകമലയില്‍കൂടിയെന്ന കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി വിധിച്ചു . രാജ്യാന്തര ഭീകര സംഘടനയായ…

ഗജരാജൻ ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു

Posted by - Feb 26, 2020, 03:11 pm IST 0
ഗുരുവായൂര്‍: ഗജരാജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍(84)ചരിഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു മാസമായി  ചികിത്സയിലായിരുന്നു. ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പ് തുക വാങ്ങുന്ന  ആനയായിരുന്നു ഗുരുവായൂര്‍ പത്മനാഭന്‍.ജനുവരി 18നാണ് ഗുരുവായൂര്‍…

Leave a comment