മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം; കോളജുകള്‍ക്ക് അവധി  

238 0

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പനവേലില്‍ നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. മാര്‍ച്ച് 22 വരെയാണ് നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.

രാത്രി 11 മണി മുതല്‍ രാവിലെ 5 മണിവരെയാണ് കര്‍ഫ്യു. ബോര്‍ഡ് എക്സാമുകള്‍ അടുത്തതിനാല്‍ 10, 12 ക്ലാസുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കാണ് അവധി. മാര്‍ച്ച് 22 വരെ വിവാഹ ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ട്.

ഈ കാലയളവില്‍ വിവാഹങ്ങള്‍ തീരുമാനിച്ചവര്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. മാര്‍ച്ച് 22 വരെ എല്ലാ തരത്തിലുള്ള മത്സരങ്ങളും ടൂര്‍ണമെന്റുകളും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യ സര്‍വീസുകള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിക്കും.

Related Post

ഡോക്ടറെ വധിക്കാന്‍ ശ്രമിച്ച  അഞ്ചു പേര്‍ പിടിയില്‍

Posted by - May 1, 2018, 11:50 am IST 0
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ ഡോക്ടറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചു പേര്‍ പിടിയില്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായതെന്നാണ് സൂചന.  അസ്ഥിരോഗ വിദഗ്ധനായ ഡോ. ഹാന്‍സ്. യു…

സ്വര്‍ണാഭരണങ്ങള്‍ക്ക് 2021 ജനുവരിമുതല്‍ ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും   

Posted by - Nov 30, 2019, 11:04 am IST 0
ന്യൂഡല്‍ഹി: സ്വര്‍ണാഭരണങ്ങൾക്കും  കരകൗശലവസ്തുക്കൾക്കും 2021 ജനുവരി 15 മുതല്‍ രാജ്യത്ത് ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും. ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. 2020 ജനുവരി 15-ന്…

വൈറസ് ബാധയെ ഭയന്ന് ജീവനൊടുക്കിയ ആളുടെ റിസൾട്ട് നെഗറ്റീവ്

Posted by - Mar 29, 2020, 05:45 pm IST 0
ബെംഗളൂരു: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ദീനംപ്രതി വര്‍ധിക്കുന്നതിനിടെ വൈറസ് ബാധ ഭയന്ന് ഒരാള്‍ ജീവനൊടുക്കി. കര്‍ണാടക ഉഡുപ്പി സ്വദേശിയായ 56കാരനാണ് വൈറസ് ബാധിച്ചെന്ന ഭയത്തെ തുടര്‍ന്ന്…

പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രിസ്മസ് ആശംസകൾ നേർന്നു

Posted by - Dec 25, 2019, 05:06 pm IST 0
ന്യൂ ഡൽഹി : രാജ്യമെമ്പാടുമുള്ള  വിശ്വാസികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രിസ്മസ് ആശംസകൾ നേർന്നു.  തന്റെ ജീവിതം മനുഷ്യരുടെ കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിനായി സമർപ്പിച്ച ക്രിസ്തു സേവനത്തിന്റെയും സഹാനുഭുതിയുടെയും…

ഉറാനിലെ ഒ‌എൻ‌ജി‌സിയിൽ തീ പിടുത്തം 

Posted by - Sep 3, 2019, 10:01 am IST 0
നവി മുംബൈ: നവി മുംബൈയിലെ ഉറാനിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒഎൻ‌ജിസി) കോൾഡ് സ്റ്റോറേജ് കേന്ദ്രത്തിൽ വലിയ തീപിടുത്തമുണ്ടായി. ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. തീ…

Leave a comment