മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം; കോളജുകള്‍ക്ക് അവധി  

247 0

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പനവേലില്‍ നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. മാര്‍ച്ച് 22 വരെയാണ് നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.

രാത്രി 11 മണി മുതല്‍ രാവിലെ 5 മണിവരെയാണ് കര്‍ഫ്യു. ബോര്‍ഡ് എക്സാമുകള്‍ അടുത്തതിനാല്‍ 10, 12 ക്ലാസുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കാണ് അവധി. മാര്‍ച്ച് 22 വരെ വിവാഹ ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ട്.

ഈ കാലയളവില്‍ വിവാഹങ്ങള്‍ തീരുമാനിച്ചവര്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. മാര്‍ച്ച് 22 വരെ എല്ലാ തരത്തിലുള്ള മത്സരങ്ങളും ടൂര്‍ണമെന്റുകളും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യ സര്‍വീസുകള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിക്കും.

Related Post

നടി ശ്രീദേവിയുടെ മൃതദേഹം സംസ്‌കരിച്ചു.

Posted by - Feb 28, 2018, 06:55 pm IST 0
നടി ശ്രീദേവിയുടെ മൃതദേഹം സംസ്‌കരിച്ചു.  മുംബൈ വിലെ പാര്‍ലെ സേവാ സമാജ് ശ്മാശാനത്തിലാണ് ഔദ്യോഗിക ബഹുമതിയോടെ സംസ്‌കാരം നടന്നത്. ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര…

കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Posted by - Jun 15, 2018, 02:09 pm IST 0
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ലഫ്.ഗവര്‍ണറുടെ നടപടി. പൊടിക്കാറ്റും കൊടുംചൂടും മൂലം ജനജീവിതം ദുസഹമായതോടെ ഡല്‍ഹിയിലെ കെട്ടിട നിര്‍മാണ…

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

Posted by - Sep 15, 2018, 07:09 am IST 0
ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും കൂട്ടി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന‌് 81.28 രൂപയായി. ഡീസലിന‌് 73.30 രൂപയും.…

നോട്ട് നിരോധനം: വീണ്ടും എടിഎമ്മുകളില്‍ പ്രതിസന്ധി രൂക്ഷം

Posted by - Apr 17, 2018, 02:28 pm IST 0
ന്യൂഡല്‍ഹി : നോട്ട് നിരോധനത്തിന് ശേഷം വീണ്ടും എടിഎമ്മുകളില്‍ പ്രതിസന്ധി രൂക്ഷം. ഇന്നലെ മുതല്‍ തന്നെ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഹൈദരാബാദിലും വാരണാസിയിലും ജനങ്ങള്‍ പരാതിപ്പെട്ടതായി എഎഎന്‍ഐ റിപ്പോര്‍ട്ട്…

Leave a comment