ജോസഫിന് പത്ത് സീറ്റ്, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ  

148 0

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകളില്‍ ധാരണയായി. പത്ത് സീറ്റുകളില്‍ ജോസഫ് വിഭാഗം മത്സരിക്കും. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ കേരളാ കോണ്‍ഗ്രസിന് വിട്ട് നല്‍കിയതോടെയാണ് ജോസഫിന് പത്ത് സീറ്റുകളായത്. ഇതിന് പുറമേ കോതമംഗലം, കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, തൊടുപുഴ, തിരുവല്ല, ഇടുക്കി, കുട്ടനാട്, ഇരിങ്ങാലക്കുട സീറ്റുകളിലും ജോസഫ് വിഭാഗം പോരിനിറങ്ങും. ഇതില്‍ മൂന്ന് സീറ്റുകള്‍ കോട്ടയം ജില്ലയിലും രണ്ട് സീറ്റുകള്‍ ഇടുക്കിയിലുമാണ്. നാളെ പിജെ ജോസഫ് തിരുവനനന്തപുരത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

പിളര്‍പ്പിലൂടെ ഇരുമുന്നണിയില്‍ നിന്നും സീറ്റുകള്‍ വാരിക്കൂട്ടി ലാഭമുണ്ടാക്കിയത് ജോസും ജോസഫുമാണ്. പിളരും തോറും വളരുന്ന പാര്‍ട്ടി എന്ന വിശേഷണം അന്വര്‍ത്ഥമാക്കി ഇടത്- വലത്  മുന്നണികളില്‍ നിന്നായി ഇത്തവണ ആകെ 23 സീറ്റുകളാണ് കേരളാ കോണ്‍ഗ്രസ് ജോസും ജോസഫും നേടിയത്.  യുഡിഎഫിലായിരുന്നപ്പോള്‍ സംയുക്ത കേരളാ കോണ്‍ഗ്രസ് മത്സരിച്ചത് ആകെ 15 സീറ്റുകളിലായിരുന്നു. ഇത്തവണ പരസ്പരം പോരടിച്ച് പിരിഞ്ഞ് ഇടത് മുന്നണി പ്രവേശനം നേടിയ ജോസ് കെ മാണി എല്ലാവരേയും ഞെട്ടിച്ച്  13 സീറ്റുകളാണ് നേടിയെടുത്തത്. ഇതിന് തുല്യം തങ്ങള്‍ക്കും വേണമെന്നായിരുന്നു ജോസഫ് വിഭാഗം യുഡിഎഫില്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ പത്ത് സീറ്റുകള്‍ നല്‍കാമെന്ന് യുഡി എഫിലും ധാരണയായി.

Related Post

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പരിഹസിച്ച് മന്ത്രി ഇ.പി.ജയരാജന്‍

Posted by - Nov 24, 2018, 01:22 pm IST 0
കണ്ണൂര്‍: പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത മന്ത്രിയെന്ന് മന്ത്രി ഇ.പി.ജയരാജന്‍. മന്ത്രിയുടെ പെരുമാറ്റം ചീപ്പായിപ്പോയി. രാഷ്ട്രീയ നേതാവിന് ചേര്‍ന്ന പെരുമാറ്റമല്ല അദ്ദേഹത്തിന്റേത്. കേന്ദ്രമന്ത്രിമാര്‍ ശബരിമലയിലെത്തുന്നതിന് തടസമില്ല. എന്നാല്‍ ക്രിമിനല്‍…

ബി​ജെ​പിയ്ക്കെതിരെ വിമര്‍ശനവുമായി മ​മ​താ ബാ​ന​ര്‍​ജി

Posted by - Oct 30, 2018, 09:50 pm IST 0
കോ​ല്‍​ക്ക​ത്ത: ബി​ജെ​പി ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ച്‌ വ​ര്‍​ഗീ​യ വി​ഭ​ജ​നം ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. ഇ​ന്ത്യ​ന്‍ ചരി​ത്ര​വും സം​സ്കാ​ര​വും വി​ഭാ​ഗി​യ​ത​യോ മ​ത​ഭ്രാ​ന്തി​നെ​യോ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​വ​ര്‍…

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

Posted by - Nov 19, 2018, 09:47 am IST 0
യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ 11ന് കൊച്ചിയില്‍ ചേരും. ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും നടപടികളുമാണ് പ്രധാന ചര്‍ച്ചാ വിഷയം. ഇതോടൊപ്പം ബന്ധു നിയമന…

കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചു

Posted by - May 25, 2018, 09:19 pm IST 0
ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിയാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്. നിലവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയാണ്. വി.…

കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്

Posted by - Nov 18, 2018, 02:18 pm IST 0
പമ്പ : ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്. ശശികലയെ പോലീസ് തടയില്ല. പോലീസ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ തന്നെ ശബരിമലയിലെത്തും. ഉച്ചയ്ക്ക്…

Leave a comment