ജോസഫിന് പത്ത് സീറ്റ്, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ  

163 0

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകളില്‍ ധാരണയായി. പത്ത് സീറ്റുകളില്‍ ജോസഫ് വിഭാഗം മത്സരിക്കും. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ കേരളാ കോണ്‍ഗ്രസിന് വിട്ട് നല്‍കിയതോടെയാണ് ജോസഫിന് പത്ത് സീറ്റുകളായത്. ഇതിന് പുറമേ കോതമംഗലം, കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, തൊടുപുഴ, തിരുവല്ല, ഇടുക്കി, കുട്ടനാട്, ഇരിങ്ങാലക്കുട സീറ്റുകളിലും ജോസഫ് വിഭാഗം പോരിനിറങ്ങും. ഇതില്‍ മൂന്ന് സീറ്റുകള്‍ കോട്ടയം ജില്ലയിലും രണ്ട് സീറ്റുകള്‍ ഇടുക്കിയിലുമാണ്. നാളെ പിജെ ജോസഫ് തിരുവനനന്തപുരത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

പിളര്‍പ്പിലൂടെ ഇരുമുന്നണിയില്‍ നിന്നും സീറ്റുകള്‍ വാരിക്കൂട്ടി ലാഭമുണ്ടാക്കിയത് ജോസും ജോസഫുമാണ്. പിളരും തോറും വളരുന്ന പാര്‍ട്ടി എന്ന വിശേഷണം അന്വര്‍ത്ഥമാക്കി ഇടത്- വലത്  മുന്നണികളില്‍ നിന്നായി ഇത്തവണ ആകെ 23 സീറ്റുകളാണ് കേരളാ കോണ്‍ഗ്രസ് ജോസും ജോസഫും നേടിയത്.  യുഡിഎഫിലായിരുന്നപ്പോള്‍ സംയുക്ത കേരളാ കോണ്‍ഗ്രസ് മത്സരിച്ചത് ആകെ 15 സീറ്റുകളിലായിരുന്നു. ഇത്തവണ പരസ്പരം പോരടിച്ച് പിരിഞ്ഞ് ഇടത് മുന്നണി പ്രവേശനം നേടിയ ജോസ് കെ മാണി എല്ലാവരേയും ഞെട്ടിച്ച്  13 സീറ്റുകളാണ് നേടിയെടുത്തത്. ഇതിന് തുല്യം തങ്ങള്‍ക്കും വേണമെന്നായിരുന്നു ജോസഫ് വിഭാഗം യുഡിഎഫില്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ പത്ത് സീറ്റുകള്‍ നല്‍കാമെന്ന് യുഡി എഫിലും ധാരണയായി.

Related Post

അപമര്യാദയായി പെരുമാറിയവരെ തിരിച്ചെടുത്തു ;കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി രാജിവച്ചു

Posted by - Apr 19, 2019, 07:45 pm IST 0
ദില്ലി: തന്നോട് അപമര്യാദയായി പെരുമാറിയവരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവച്ചു. അത്യന്തം ഹൃദയവേദനയോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന്…

എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

Posted by - Oct 25, 2018, 10:10 pm IST 0
തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. എബിവിപിയുടെ വഞ്ചിയൂര്‍ ധര്‍മ്മദേശം ലെയിനില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം.…

കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി

Posted by - Nov 26, 2018, 12:41 pm IST 0
തിരുവനന്തപുരം: നിയുക്ത മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി. മാത്യു ടി. തോമസ് മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരം തൈക്കാട്…

ചങ്ങന്നൂരിൽ രണ്ടാംഘട്ട പ്രചരണം   

Posted by - Apr 2, 2018, 10:33 am IST 0
തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുൻപേ ചെങ്ങന്നൂരിൽ മുന്നണികൾ രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് നീങ്ങുകയാണ്. ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന ചെങ്ങന്നൂരിൽ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണവുമായി മുന്നോട്ട്…

സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

Posted by - Oct 4, 2018, 09:32 am IST 0
വടകര: കോഴിക്കോട് വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലന്റെ വീടിനുനേരെ. ബോംബാക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീടിനുനേരെ ആക്രമണം ഉണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. നിലവില്‍ സിപിഎം-ബിജെപി…

Leave a comment