തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയിലായ ആറ് മണ്ഡലങ്ങളിലെ തുടര്‍ ചര്‍ച്ചകള്‍ ഇന്ന് തിരുവന്തപുരത്ത് നടക്കും. ഡല്‍ഹിയില്‍ നിന്നെത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കും. വട്ടിയൂര്‍ക്കാവില്‍ പി സി വിഷ്ണുനാഥ്, കുണ്ടറയില്‍ മില്‍മ തെക്കന്‍ മേഖല ചെയര്‍മാന്‍ കല്ലട രമേഷ്, പട്ടാമ്പിയില്‍ ആര്യാടന്‍ ഷൗക്കത്ത്, തവനൂരില്‍ റിയാസ് മുക്കോളി, നിലമ്പൂരില്‍ വി വി പ്രകാശ്, കല്‍പറ്റയില്‍ ടി സിദ്ദിഖ് എന്നിവരടങ്ങുന്ന പുതിയ ഫോര്‍മുലയിലാണ് ചര്‍ച്ച. ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം നടക്കും. ഡല്‍ഹിയിലെത്തി മുല്ലപ്പള്ളി രാമചന്ദ്രമനെ കണ്ട നേമത്തെ സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ നാളെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. എംപി സ്ഥാനം രാജിവയ്ക്കാതെയാകും മുരളീധരന്‍ മത്സരിക്കുക.
Related Post
ബിപ്ലവ് കുമാറിന്റെ അബദ്ധ പ്രസ്താവനയെ അനുകൂലിച്ച് കെ സുരേന്ദ്രന്‍
കോഴിക്കോട്: സിവില്‍ എന്‍ജിനിയറിംഗ് കഴിഞ്ഞവരാണ് സിവില്‍ സര്‍വീസിന് അപേക്ഷിക്കേണ്ടതെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന്റെ അബദ്ധ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.…
എംഐ ഷാനവാസ് എംപിയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
ഇന്നു പുലര്‍ച്ച ചെന്നൈയില്‍ അന്തരിച്ച കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റും വയനാട് എംപിയുമായി എം ഐ ഷാനവാസിന്‍റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സംസ്കാരം…
വിവാദ പരാമർശം: മനേക ഗാന്ധിക്കും അസംഖാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്
ദില്ലി: വർഗീയ പരാമർശം നടത്തി മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തിയതിന് കേന്ദ്രമന്ത്രി മനേക ഗാന്ധിക്കും സ്ത്രീകളെപ്പറ്റി മോശം പരാമർശം നടത്തിയതിന് എസ്‍പി സ്ഥാനാർത്ഥി അസം ഖാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ…
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബിജെപി: സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചന
ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചനയുണ്ടെന്നും ചില ബിജെപി നേതാക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിജെപി…
ഷാഹിന്‍ബാഗ് പോലെയുള്ള സ്ഥലങ്ങൾ ഡല്‍ഹിയില്‍ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമാസത്തോളമായി സ്ത്രീകള്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന ഷാഹിന്‍ബാഗ് പോലെയുള്ള സ്ഥലങ്ങൾ ഡല്‍ഹിയില്‍ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനുവേണ്ടി ഫെബ്രുവരി എട്ടിന്…