തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയിലായ ആറ് മണ്ഡലങ്ങളിലെ തുടര്‍ ചര്‍ച്ചകള്‍ ഇന്ന് തിരുവന്തപുരത്ത് നടക്കും. ഡല്‍ഹിയില്‍ നിന്നെത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കും. വട്ടിയൂര്‍ക്കാവില്‍ പി സി വിഷ്ണുനാഥ്, കുണ്ടറയില്‍ മില്‍മ തെക്കന്‍ മേഖല ചെയര്മാന് കല്ലട രമേഷ്, പട്ടാമ്പിയില്‍ ആര്യാടന് ഷൗക്കത്ത്, തവനൂരില്‍ റിയാസ് മുക്കോളി, നിലമ്പൂരില്‍ വി വി പ്രകാശ്, കല്പറ്റയില് ടി സിദ്ദിഖ് എന്നിവരടങ്ങുന്ന പുതിയ ഫോര്‍മുലയിലാണ് ചര്‍ച്ച. ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം നടക്കും. ഡല്‍ഹിയിലെത്തി മുല്ലപ്പള്ളി രാമചന്ദ്രമനെ കണ്ട നേമത്തെ സ്ഥാനാര്‍ത്ഥി കെ.മുരളീധരന് നാളെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. എംപി സ്ഥാനം രാജിവയ്ക്കാതെയാകും മുരളീധരന് മത്സരിക്കുക.
Related Post
തന്നെ കൂടുതല്‍ കേസുകളില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സുരേന്ദ്രന്
കോഴിക്കോട്: ബിജെപി നേതാവ് കെ സുരേന്ദ്രനെ കണ്ണൂര്‍ കോടതിയിലേക്ക് കൊണ്ടുപോയി. എസ് പി ഓഫീസ് മാര്‍ച്ചിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് വാറന്റ്. എന്നാല്‍ തന്നെ കൂടുതല്‍…
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
ബെംഗളൂരു: വിഭാഗീയത രൂക്ഷമായ കോണ്‍ഗ്രസ് കര്‍ണ്ണാടക പ്രദേശ് കമ്മിറ്റി(കെപിസിസി)യെ പിരിച്ചുവിട്ടു. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗുണ്ടു റാവുവുവിനെയും വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രേയെയും നിലനിര്‍ത്തിയാണ് യൂണിറ്റ് പിരിച്ചുവിട്ടത്.…
ബിജെപിയുടെ പ്രകടനപത്രികയെ ട്രോളി ഇന്നസെന്റ്
ചാലക്കുടി: ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയ്ക്കെതിരെ ട്രോളുമായി ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. ഫേസ്ബുക്കിലൂടെയാണ് ഇന്നസെന്റ് ബിജെപിയെ ട്രോള്‍ ചെയ്തത്. "ബിജെപിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി, "വർഗീയതയും അഴിമതിയും…
കെ സുധാകരന്റെ പ്രസ്ഥാവനയെ തള്ളി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പ്രസ്ഥാവനയെ തള്ളി രമേശ് ചെന്നിത്തല.ശബരിമല ദര്‍ശനത്തിന് വരുന്ന സ്ത്രീകളെ തടയണമെന്ന സുധാകരന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞേു.…
ചിലര്‍ ബി.ജെ.പിക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്ന് ;ഹര്‍ത്താല്‍ തെറ്റായിരുന്നില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ വേണുഗോപാലന്‍ നായര്‍ തീകൊളുത്തി ആത്മഹത്യചെയ്ത സംഭവത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താല്‍ തെറ്റായിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി. എല്ലാ നേതാക്കളുമായും ആലോചിച്ചാണ്…