മരിക്കുന്നതിനു മുമ്പ് രതീഷ് നാലാംപ്രതി ശ്രീരാഗിനൊപ്പം  

304 0

കണ്ണൂര്‍ : മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാകുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുവരെയും രതീഷ് മറ്റു പ്രതികള്‍ക്കൊപ്പമായിരുന്നെന്നു മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ കണ്ടെത്തി. ഏറെ സമയവും നാലാം പ്രതി ശ്രീരാഗാണ് രതീഷിനൊപ്പം ഉണ്ടായിരുന്നതെന്നും മറ്റു ചില പ്രതികളും സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ചെക്യാട് ഭാഗത്തുതന്നെയാണ് ഉണ്ടായിരുന്നതെന്നും വ്യക്തമായി.

വെള്ളിയാഴ്ച്ച വൈകിട്ട് നാലോടെയാണ് സി.പി.എം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റിയംഗമായ രതീഷിനെ (36) വളയം കിഴക്കേച്ചാലിലെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്തരാവയവങ്ങള്‍ക്കു ക്ഷതമേറ്റിരുന്നെന്നും ശ്വാസംമുട്ടിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നുമുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേസിന്റെയും അന്വേഷണത്തിന്റെയും ഗതി മാറി.

ശ്രീരാഗാണു കൂടുതല്‍ സമയവും രതീഷിനൊപ്പമുണ്ടായിരുന്നത്. മറ്റ് പ്രതികള്‍ സുരക്ഷിതമായ മറ്റിടങ്ങളിലേക്കു നീങ്ങിയിരിക്കാമെന്നാണു നിഗമനം. രതീഷിന്റെ മൃതദേഹത്തിനു സമീപത്തുനിന്നു ചില മൊബൈല്‍ നമ്പറുകളെഴുതിയ പേപ്പര്‍ ലഭിച്ചിരുന്നു. ഈ നമ്പറുകളും രതീഷിന്റെയും മറ്റു പ്രതികളുടെയും മൊബൈല്‍ നമ്പറിലേക്കു വന്ന കോളുകളും സൈബര്‍ പോലീസ് പരിശോധിച്ചു.

രണ്ടായിരത്തോളം കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ ഒന്നായിരുന്നെന്നു സ്ഥിരീകരിച്ചത്. രതീഷിന്റെ മൃതദേഹം കണ്ടെത്തിയ വളയം പ്രദേശത്ത് വടകര റൂറല്‍ എസ്.പി. ഡോ. ശ്രീനിവാസും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷാജ് സി. ജോസും പരിശോധന നടത്തി.
അതിനിടെ, മന്‍സൂര്‍ കൊലക്കേസില്‍ ക്രൈംബ്രാഞ്ച് ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ കേസില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തി.

Related Post

പാലാ നിയോജക മണ്ഡലം ബി.ജെ.പി പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു.

Posted by - Sep 24, 2019, 05:22 pm IST 0
പാലാ: തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ  വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബി.ജെ.പി.പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ സ്ഥാനാര്‍ഥിയാകാനുള്ള ആഗ്രഹം…

ഗവർണർക്കെതിരെ പ്രതിപക്ഷം പ്രമേയം  കൊണ്ടുവന്നാൽ നടപടിക്രമങ്ങൾ അനുസരിച്  അംഗീകരിക്കും 

Posted by - Jan 28, 2020, 03:29 pm IST 0
തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നാൽ നടപടിക്രമങ്ങൾ അനുസരിച് അംഗീകരിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020-21 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ്…

വിമതവൈദികര്‍ക്ക് തിരിച്ചടി; മാര്‍ ആലഞ്ചേരി വീണ്ടും അതിരൂപത മെത്രാപ്പോലീത്ത; അഡ്മിനിസ്‌ട്രേറ്റര്‍ മനത്തോടത്ത് ചുമതല ഒഴിയണം  

Posted by - Jun 27, 2019, 09:11 pm IST 0
കൊച്ചി: വിമത വൈദികര്‍ക്ക് തിരിച്ചടിയായി വത്തിക്കാന്റെ പുതിയ ഉത്തരവ്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയാക്കി വത്തിക്കാന്റെ ഉത്തരവ്. നേരത്തെ ഭൂമിയിടപാടിലെ വിവാദത്തെ തുടര്‍ന്ന്…

ദേശീയപാത വികസനം:മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ  ഉദ്യോഗസ്ഥരെ ശകാരിച് വിമര്‍ശിച്ച് നിതിന്‍ ഗഡ്കരി

Posted by - Oct 2, 2019, 11:57 am IST 0
ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാത വികസനം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരെ രൂക്ഷമായി  വിമര്ശിച്  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രിയെ  മുന്നിലിരുത്തിയായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് നേരെ കേന്ദ്രമന്ത്രി വിമര്‍ശനമുന്നയിച്ചത്. നക്‌സലൈറ്റായതിന് ശേഷമാണ് താന്‍…

നാസിൽ അബ്ദുല്ലക്കെതിരെ തിരെ നിയമ നടപടിക്കൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി

Posted by - Sep 11, 2019, 05:26 pm IST 0
തിരുവനന്തപുരം: അജ്മാന്‍ കോടതിയില്‍ തനിക്കെതിരായി പരാതി നല്‍കിയിരുന്ന  നാസില്‍ അബ്ദുള്ളക്കെതിരെ നിയമ നടപടികൈകൊള്ളുവാൻ  ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തീരുമാനിച്ചു.. ഗൂഢാലോചന, കൃത്രിമരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍…

Leave a comment