മരിക്കുന്നതിനു മുമ്പ് രതീഷ് നാലാംപ്രതി ശ്രീരാഗിനൊപ്പം  

302 0

കണ്ണൂര്‍ : മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാകുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുവരെയും രതീഷ് മറ്റു പ്രതികള്‍ക്കൊപ്പമായിരുന്നെന്നു മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ കണ്ടെത്തി. ഏറെ സമയവും നാലാം പ്രതി ശ്രീരാഗാണ് രതീഷിനൊപ്പം ഉണ്ടായിരുന്നതെന്നും മറ്റു ചില പ്രതികളും സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ചെക്യാട് ഭാഗത്തുതന്നെയാണ് ഉണ്ടായിരുന്നതെന്നും വ്യക്തമായി.

വെള്ളിയാഴ്ച്ച വൈകിട്ട് നാലോടെയാണ് സി.പി.എം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റിയംഗമായ രതീഷിനെ (36) വളയം കിഴക്കേച്ചാലിലെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്തരാവയവങ്ങള്‍ക്കു ക്ഷതമേറ്റിരുന്നെന്നും ശ്വാസംമുട്ടിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നുമുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേസിന്റെയും അന്വേഷണത്തിന്റെയും ഗതി മാറി.

ശ്രീരാഗാണു കൂടുതല്‍ സമയവും രതീഷിനൊപ്പമുണ്ടായിരുന്നത്. മറ്റ് പ്രതികള്‍ സുരക്ഷിതമായ മറ്റിടങ്ങളിലേക്കു നീങ്ങിയിരിക്കാമെന്നാണു നിഗമനം. രതീഷിന്റെ മൃതദേഹത്തിനു സമീപത്തുനിന്നു ചില മൊബൈല്‍ നമ്പറുകളെഴുതിയ പേപ്പര്‍ ലഭിച്ചിരുന്നു. ഈ നമ്പറുകളും രതീഷിന്റെയും മറ്റു പ്രതികളുടെയും മൊബൈല്‍ നമ്പറിലേക്കു വന്ന കോളുകളും സൈബര്‍ പോലീസ് പരിശോധിച്ചു.

രണ്ടായിരത്തോളം കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ ഒന്നായിരുന്നെന്നു സ്ഥിരീകരിച്ചത്. രതീഷിന്റെ മൃതദേഹം കണ്ടെത്തിയ വളയം പ്രദേശത്ത് വടകര റൂറല്‍ എസ്.പി. ഡോ. ശ്രീനിവാസും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷാജ് സി. ജോസും പരിശോധന നടത്തി.
അതിനിടെ, മന്‍സൂര്‍ കൊലക്കേസില്‍ ക്രൈംബ്രാഞ്ച് ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ കേസില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തി.

Related Post

കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ  

Posted by - May 25, 2019, 04:47 pm IST 0
കല്പറ്റ: വയനാട് പനമരം നിര്‍വാരത്ത് കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നീര്‍വാരം സ്വദേശി ദിനേശന്‍ (52) ആണ് ആത്മഹത്യ ചെയ്തത്. നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ…

വെണ്മണി ദമ്പതിമാരുടെ കൊലപാതകം; പ്രതികൾ വിശാഖപട്ടണത്തിൽ പിടിയിൽ

Posted by - Nov 13, 2019, 01:41 pm IST 0
ആലപ്പുഴ : വെണ്മണിയിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ് സ്വദേശികളെ വിശാഖപ്പട്ടണത്ത് നിന്ന് റെയിൽവെ സുരക്ഷാ സേന പിടികൂടി. ലബിലു, ജുവൽ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ ചിത്രം പതിപ്പിച്ച…

ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും വഴിപാടും നടത്തി മോദി  

Posted by - Jun 8, 2019, 09:17 pm IST 0
ഗുരുവായൂര്‍: ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നെയ്യും സമര്‍പ്പിച്ച് മുഴുകാപ്പ് കളഭച്ചാര്‍ത്തും വഴിപാട് നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി. ഇന്നലെ…

ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; മൂന്ന് മലയാളികള്‍ അറസ്റ്റില്‍  

Posted by - Mar 15, 2021, 01:18 pm IST 0
കണ്ണൂര്‍: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍. മുഹമ്മദ് അമീന്‍, മുഹമ്മദ് അനുവര്‍, ഡോ.റാഹിസ് റഷീദ് എന്നിവരാണ് എന്‍ഐഎയുടെ അറസ്റ്റിലായത്.  കേരളത്തില്‍ എട്ടിടങ്ങള്‍ ഉള്‍പ്പടെ രാജ്യത്ത്…

തൃപ്തി ദേശായി വീണ്ടും ശബരിമലയിലേക്ക്

Posted by - Nov 14, 2019, 01:58 pm IST 0
മുംബയ്: ശബരിമലയിൽ യുവതി പ്രവേശനത്തിന് സുപ്രീം കോടതി സ്‌റ്റേ നൽകാത്തതുകൊണ്ട്  ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി പറഞ്ഞു . പുനഃപരിശോധനാ ഹർജികൾ ഏഴംഗ…

Leave a comment