സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വച്ചു  

917 0

ഡല്‍ഹി: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പത്താംക്ലാസ് സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി, പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു. സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് സിബിഎസ്ഇ തീരുമാനം പ്രഖ്യാപിച്ചത്.

വിദ്യാര്‍ത്ഥികളുടെ മുന്‍വര്‍ഷത്തെ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലടക്കം കുട്ടികളെ പാസ്സാക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പത്താം ക്ലാസ്സില്‍ നിന്ന് പതിനൊന്നാം ക്ലാസ്സിലേക്ക് കുട്ടികളെ എങ്ങനെ പ്രവേശിപ്പിക്കുമെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കും.

മെയ് നാല് മുതല്‍ പതിനാല് വരെ നടത്താനിരുന്ന പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ തല്‍ക്കാലം മാറ്റി വച്ചിട്ടുണ്ട്. ഈ പരീക്ഷകള്‍ പിന്നീട് നടത്തുന്നതായിരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ജൂണ്‍ 1-ന് സാഹചര്യം വിലയിരുത്തിയ ശേഷം പരീക്ഷാത്തീയതികള്‍ പ്രഖ്യാപിക്കും. പരീക്ഷ തുടങ്ങുന്നതിന് പതിനഞ്ച് ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കും.

മെയ് നാല് മുതല്‍ പതിനാല് വരെ നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷകളാണ് റദ്ദാക്കിയത്. പത്താം ക്ലാസിലെ പരീക്ഷാഫലം സിബിഎസ്ഇ തന്നെ രൂപീകരിക്കുന്ന ഒരു പരീക്ഷാരീതി പ്രകാരമാകും നിശ്ചയിക്കുക. ഇത് വഴി ലഭിക്കുന്ന മാര്‍ക്കുകളില്‍ കുട്ടിക്ക് സംതൃപ്തിയില്ലെങ്കില്‍ എഴുത്തുപരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. എന്നാല്‍ ഈ പരീക്ഷ സാഹചര്യം മെച്ചപ്പെട്ട ശേഷം മാത്രമേ നടത്തൂ.

വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രി രമേശ് പൊഖ്‌റിയാലിനെയും സിബിഎസ്ഇയിലെ ഉന്നത ഉദ്യോഗസ്ഥരെയും ഉന്നതതലയോഗത്തില്‍ പ്രധാനമന്ത്രി കണ്ടിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയടക്കം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനമുണ്ടായത്.

Related Post

കോവിഡ് 19: മഹാരാഷ്‌ട്രയിൽ മരണം 97  മുംബൈയിൽ ആറ്‌ മലയാളി നഴ്‌സുമാർക്ക്‌കൂടി കോവിഡ്‌;   

Posted by - Apr 10, 2020, 01:24 pm IST 0
മുംബൈ:  മഹാരാഷ്‌ട്രയിൽ കോവിഡ്‌ ബാധിച്ച്‌  97 പേർ  മരിച്ചു. 229 പേർക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 1,364 ആയി ഉയർന്നു.  മുംബൈയിലെ രണ്ട്…

വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുകയാണ് : ആശാദേവി 

Posted by - Feb 12, 2020, 06:08 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വൈകുന്നതിനെതിരെ   നിര്‍ഭയയുടെ അമ്മ ആശാദേവി. പ്രതികള്‍ക്ക് പുതുക്കിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന നിര്‍ഭയയുടെ മാതാപിതാക്കളുടേയും സംസ്ഥാനത്തിന്റെയും ഹര്‍ജിയില്‍ ഡല്‍ഹി…

ശ്രീനഗറിൽ ഫാറൂഖ് അബ്ദുള്ളയെ പാര്‍ട്ടി നേതാക്കള്‍ കണ്ടു   

Posted by - Oct 6, 2019, 03:41 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് തൊട്ടു പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ  നാഷണല്‍ കോണ്‍ഫറന്‍സ്നേതാക്കള്‍  അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ്…

പ്രജ്ഞാ സിംഗ് താക്കൂർ പ്രതിരോധ പാർലമെന്ററി സമിതിയിൽ   

Posted by - Nov 21, 2019, 04:11 pm IST 0
ന്യൂ ഡൽഹി : ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂറിനെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി കൂടിയാലോചന കമ്മിറ്റിയിൽ ഉൾപ്പെടുത്തി.  മാലേഗാവ് സ്‌ഫോടനക്കേസിലെ  പ്രധാന പ്രതിയാണ് പ്രജ്ഞാ…

എസ്പിജി സുരക്ഷ  നിയമഭേദഗതി ബിൽ  രാജ്യസഭ പാസാക്കി

Posted by - Dec 3, 2019, 05:38 pm IST 0
ന്യൂഡല്‍ഹി: വിവാദങ്ങള്‍ നിലനില്‍ക്കെ എസ്പിജി നിയമ ഭേദഗതി ബിൽ  രാജ്യ സഭ പാസാക്കി. 1988 ലെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ കേന്ദ്രം…

Leave a comment