സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വച്ചു  

916 0

ഡല്‍ഹി: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പത്താംക്ലാസ് സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി, പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു. സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് സിബിഎസ്ഇ തീരുമാനം പ്രഖ്യാപിച്ചത്.

വിദ്യാര്‍ത്ഥികളുടെ മുന്‍വര്‍ഷത്തെ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലടക്കം കുട്ടികളെ പാസ്സാക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പത്താം ക്ലാസ്സില്‍ നിന്ന് പതിനൊന്നാം ക്ലാസ്സിലേക്ക് കുട്ടികളെ എങ്ങനെ പ്രവേശിപ്പിക്കുമെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കും.

മെയ് നാല് മുതല്‍ പതിനാല് വരെ നടത്താനിരുന്ന പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ തല്‍ക്കാലം മാറ്റി വച്ചിട്ടുണ്ട്. ഈ പരീക്ഷകള്‍ പിന്നീട് നടത്തുന്നതായിരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ജൂണ്‍ 1-ന് സാഹചര്യം വിലയിരുത്തിയ ശേഷം പരീക്ഷാത്തീയതികള്‍ പ്രഖ്യാപിക്കും. പരീക്ഷ തുടങ്ങുന്നതിന് പതിനഞ്ച് ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കും.

മെയ് നാല് മുതല്‍ പതിനാല് വരെ നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷകളാണ് റദ്ദാക്കിയത്. പത്താം ക്ലാസിലെ പരീക്ഷാഫലം സിബിഎസ്ഇ തന്നെ രൂപീകരിക്കുന്ന ഒരു പരീക്ഷാരീതി പ്രകാരമാകും നിശ്ചയിക്കുക. ഇത് വഴി ലഭിക്കുന്ന മാര്‍ക്കുകളില്‍ കുട്ടിക്ക് സംതൃപ്തിയില്ലെങ്കില്‍ എഴുത്തുപരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. എന്നാല്‍ ഈ പരീക്ഷ സാഹചര്യം മെച്ചപ്പെട്ട ശേഷം മാത്രമേ നടത്തൂ.

വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രി രമേശ് പൊഖ്‌റിയാലിനെയും സിബിഎസ്ഇയിലെ ഉന്നത ഉദ്യോഗസ്ഥരെയും ഉന്നതതലയോഗത്തില്‍ പ്രധാനമന്ത്രി കണ്ടിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയടക്കം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനമുണ്ടായത്.

Related Post

സിവില്‍ സര്‍വ്വിസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Posted by - Apr 27, 2018, 08:15 pm IST 0
സിവില്‍ സര്‍വ്വിസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ദുരിഷെട്ടി അനുദീപാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. പതിനാറാം റാങ്ക് കൊച്ചിക്കാരി ശിഖ സുരേന്ദ്രന്‍ നേടിയതോടെ മലയാളികള്‍ക്കെല്ലാം അഭിമാനമായി. മലയാളിയായ അഞ്ജലി…

ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബസ് ട്രക്കിലിടിച്ച് 16 മരണം 

Posted by - Feb 13, 2020, 09:18 am IST 0
ആഗ്ര: ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബുധനാഴ്ച രാത്രി ബസ് ട്രക്കിന് പുറകിലിടിച്  16 പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ബസാണ്…

കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ക്കുള്ള നിയന്ത്രണം 15 ദിവസം കൂടി മാത്രം ; അമിത് ഷാ  

Posted by - Sep 4, 2019, 11:09 am IST 0
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ആശയവിനിമയ സംവിധാന നിയന്ത്രണങ്ങൾ  15  ദിവസത്തിനുള്ളിൽ പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീരില്‍ നിന്നുള്ള സംഘത്തിനോടാണ്  ഷാ ഈ ഉറപ്പു നല്‍കിയത്.…

മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

Posted by - Nov 1, 2019, 01:52 pm IST 0
ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാളത്തിലും ഇംഗ്ലീഷിലും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  "കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ.   …

ബംഗാളില്‍ സ്വാമി വിവേകാനന്ദ പ്രതിമയ്ക്ക് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം

Posted by - Feb 23, 2020, 12:06 pm IST 0
കൊല്‍ക്കത്ത: ബംഗാളില്‍ സ്വാമി വിവേകാനന്ദ പ്രതിമയ്ക്ക് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. മുര്‍ഷിദാബാദിലെ മാ ശാരദ നാനി ദേവി ശിക്ഷ കേന്ദ്രത്തിന് മുന്നിലുള്ള പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.  പ്രദേശത്തെ…

Leave a comment