പല ദാമ്പത്യങ്ങളും വിവാഹമോചനത്തില്‍ ചെന്നെത്തുന്നതിനു കാരണം സെക്‌സിലുണ്ടാകുന്ന താളംതെറ്റലുകളാണ്. വിവാഹിതരായി ജീവിതം ആഘോഷമാക്കുന്ന വേളകളില്‍ പോലും സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യക്കുറവ് കാണുന്നത് വലിയ പ്രശ്നമായി ദാമ്പത്യത്തില്‍ കാണാറുണ്ട്. പുതിയ വീട്ടിലേക്കുള്ള നവവധുവിന്റെ വരവ്, മനസില്‍ അലട്ടുന്ന പലവിധ വിഷമതകള്‍, വീട്ടുകാരെ പിരിഞ്ഞിട്ടുള്ള അവസ്ഥ, സെക്സിനോടുള്ള പേടി ഇവയൊക്കെ കാണ്ടാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്.
മണിയറയില്‍ ഭാര്‍ത്താവും ഭാര്യയും നല്ല സുഹൃത്തുക്കളാകുമ്പോള്‍ മാത്രമാണ് ആ ദാമ്പത്യം വിജയിക്കാറുള്ളത്. എന്നാല്‍ ചില സംഭവങ്ങളില്‍ പുരുഷന്മാര്‍ നടത്തുന്ന അമിത താല്‍പര്യങ്ങളും നീല ചിത്രങ്ങളോടുള്ള അഭിരുചി മൂലം അതേപടി അനുകരിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം ജീവിതത്തില്‍ പരാജയങ്ങള്‍ ക്ഷണിച്ചുവരുത്തുക മാത്രമേയുള്ളു.
നവവധുവില്‍ ഇത്തരം രീതികള്‍ പത്ത് ശതമാനം കണ്ടുവരുന്നു. എന്നാല്‍ വിവാഹിതയായി 30 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഈ രീതികള്‍ നവവധുക്കളിലേതിനേക്കാള്‍ കണ്ടുവരുന്നത്. കുട്ടികള്‍ ഉണ്ടാകുന്നതോടെ സ്ത്രീകള്‍ ലൈംഗികതയോട് അകല്‍ച്ച കാട്ടുന്നത് ഇന്നത്തെ സമൂഹത്തില്‍ സാധാരണയായി തീരുകയുംചെയ്യാറുണ്ട്. സ്നേഹവും കരുതലും കിട്ടിയാല്‍ മാത്രമേ അവര്‍ പങ്കാളിയെ ഇഷ്ടപ്പെടുകയുള്ളു. തിരക്കൊഴിഞ്ഞ് ഭാര്യമാരെ ശ്രദ്ധിക്കാന്‍ ഭര്‍ത്താക്കന്മാര്‍ സമയം കണ്ടെത്തിയിരിക്കണം.