മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന വിരണ്ടോടി

154 0

ആലപ്പുഴ : മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന വിരണ്ടോടി. ക്ഷേത്രത്തിലും നഗരത്തിലും ആന പരിഭ്രാന്തി പരത്തി. തെരുവ് നായക്കളുടെ  ശല്യം കാരണമാണ് ആന വിരണ്ടോടിയത് എന്ന് പറയപ്പെടുന്നു . കരുനാഗപ്പള്ളി സുധീഷ് എന്ന ആനയാണ് വിരണ്ടോടിയത്. വിരണ്ടോടിയ ആനയെ നാശനഷ്ടങ്ങൾ ഒന്നും വരുത്താതെ തന്നെ ക്ഷേത്രത്തിൽ തിരികെ എത്തിച്ച് തളച്ചു.

ക്ഷേത്രത്തിലും പരിസരത്തും തെരുവ് നായ്ക്കൾ ഭീഷണി പരത്താൻ തുടങ്ങിയിട്ട് നാളേറെയായി. നഗരസഭ അധികൃതർക്കും മറ്റുള്ളവർക്കും രേഖാമൂലം പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്  പറഞ്ഞു.
 

Related Post

റോഡ് പണി തടസ്സപ്പെടുത്തിയതിന് ഷാനിമോൾ ഉസ്മാനെതിരെ കേസ്

Posted by - Oct 3, 2019, 02:32 pm IST 0
അരൂർ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ റോഡ് പണി തടസ്സപ്പെടുത്തി എന്ന  കാരണം കാണിച്ച് അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ്  കേസ്സെടുത്തു.…

മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ നവരാത്രിഉത്സവം തുടങ്ങി

Posted by - Oct 1, 2019, 05:23 pm IST 0
ചേർത്തല: മരുത്തോർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ നവരാത്രിഉത്സവത്തിന് തുടക്കം കുറിച്ചു. ഭഗവതി ക്ഷേത്രം മേൽശാന്തി ആർ. ജഗദീശൻ പോ​റ്റി ദീപ പ്രകാശനം നടത്തി. തുടർന്ന് നിറപറ സമർപ്പണവും…

മഴക്കാലമെത്തുന്നതോടെ സാംക്രമികരോഗ ഭീഷണിയില്‍ അപ്പര്‍ കുട്ടനാട്  

Posted by - May 23, 2019, 01:33 pm IST 0
ഹരിപ്പാട്: മഴക്കാലം തൊട്ടടടുത്ത് എത്തിയതോടെ അപ്പര്‍കുട്ടനാട്ടില്‍ സാംക്രമിക രോഗസാധ്യതയേറി. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഇവിടെ നടപ്പാക്കിയിട്ടില്ല. പേരിന് വേണ്ടി റോഡുവക്കിലെ പുല്ലുചെത്തല്‍ മാത്രമാണ് നടക്കുന്നത്. റോഡുവക്കിലും…

അമ്പലപ്പുഴ പാല്‍പ്പായത്തിന്റെ പേര്മാറ്റത്തില്‍ നിന്ന്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറി

Posted by - Nov 5, 2019, 03:17 pm IST 0
ആലപ്പുഴ: വളരെ ഏറെ വിവാദത്തിനു കാരണമായ അമ്പലപ്പുഴ പാല്‍പ്പായത്തിന്റെ പേര്മാറ്റത്തില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പിന്മാറി. നാട്ടുകാരും  ഭക്തരും ക്ഷേത്ര ഉപദേശക സമിതിയും അതിശക്തമായ എതിര്‍പ്പുമായി…

Leave a comment