ഓസ്ട്രേലിയയില്‍ ഫ്‌ലൂ ബാധിച്ച 63 മരണം; പ്രതിരോധകുത്തിവെയ്പുകളെടുക്കാന്‍ ആരോഗ്യവകുപ്പ്  

179 0

ഓസ്ട്രേലിയയില്‍ തണുപ്പുകാലം തുടങ്ങിയതോടെ ഫ്‌ലൂ ബാധിച്ച് 63 പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ വിക്ടോറിയയില്‍ മാത്രം മൂന്ന് കുട്ടികളുള്‍പ്പെടെ 26 പേരും സൗത്ത് ഓസ്ട്രേലിയയില്‍ 27 പേരുമാണ് മരണമടഞ്ഞത്. രാജ്യത്ത് 44,160 പേര്‍ക്കാണ് ഇതുവരെ ഫ്‌ലൂ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 11,053 പേര്‍ സൗത്ത് ഓസ്ട്രേലിയയിലും 10,984 ന്യൂ സൗത്ത് വെയില്‍സിലുമാണ്. കൂടാതെ ക്വീന്‍സ്ലാന്റില്‍ നിന്നും 9,902ഉം വിക്ടോറിയയില്‍ നിന്നും 8,493 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുട്ടികള്‍ക്ക് പുറമെ ഏജ്ഡ് കെയറില്‍ കഴിയുന്നവരെയാണ് ഫ്‌ലൂ കൂടുതലായും ബാധിച്ചിരിക്കുന്നത്. ഇത് കുട്ടികളെയും സാരമായി ബാധിക്കുന്നതിനാല്‍ ആറ് മാസത്തിന് മേല്‍ പ്രായമായവര്‍ എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പല  സംസ്ഥാന സര്‍ക്കാരുകളും സൗജന്യ കുത്തിവയ്പ്പുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫ്‌ലൂ ബാധിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നാഷണല്‍ നോട്ടിഫയബിള്‍ ദിസീസസ് സര്‍വീലന്‍സ് സ്‌കീം പ്രകാരം  48,000 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത്  ഫ്‌ലൂ ബാധിച്ചത്.

Related Post

സ്ത്രീകളോട് മോശമായി പെരുമാറിയ ഇന്ത്യന്‍ യോഗിക്ക് ഉപാധികളോടെ ജാമ്യം  

Posted by - May 24, 2019, 04:33 pm IST 0
സിഡ്നി: സ്ത്രീകളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ ഇന്ത്യന്‍ സന്ന്യാസിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവായി. ഇന്ത്യന്‍ 'യോഗി' ആനന്ദ് ഗിരിക്കാണ് കര്‍ശന ഉപാധികളോടെ മൗണ്ട് ഡ്രൂയിറ്റ് കോടതി…

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് ഉടനടി റദ്ദാക്കും  

Posted by - May 24, 2019, 04:38 pm IST 0
മെല്‍ബണ്‍: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് ഉടനടി റദ്ദാക്കാനും, 561 ഡോളര്‍ പിഴയീടാക്കാനുമുള്ള നിയമം പ്രാബല്യത്തിലായി. വാഹനമോടിക്കുമ്പോള്‍ ഡ്രെവര്‍ മദ്യപിച്ചതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് ഉടനടി…

Leave a comment