സിഡ്നി: സ്ത്രീകളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ ഇന്ത്യന്‍ സന്ന്യാസിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവായി. ഇന്ത്യന്‍ 'യോഗി' ആനന്ദ് ഗിരിക്കാണ് കര്‍ശന ഉപാധികളോടെ മൗണ്ട് ഡ്രൂയിറ്റ് കോടതി ജാമ്യം അനുവദിച്ചത്.
എല്ലാദിവസം ക്യാമ്പ്ബെല്‍ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും,കൂടാതെ അഭിഭാഷകര്‍ മുഖേനയല്ലാതെ പരാതിക്കാരെയും സാക്ഷികളെയും സമീപിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിലുണ്ട്. രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലം പാലിക്കണമെന്നും മറ്റൊരു പാസ്സ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ പാടില്ലെന്നും നിയമ വ്യവസ്ഥയില്‍ പറയുന്നു.മാത്രമല്ല ഒരു യോഗി എന്ന നിലയില്‍ ഇവിടെ ആത്മീയ കാര്യങ്ങളില്‍ ഇടപെടാനും ആനന്ദ് ഗിരിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
സിഡ്നിയിലെ റൂട്ടി ഹില്ലിലുള്ള വീടുകളില്‍ പ്രാര്‍ത്ഥന നടത്താനായി എത്തിയപ്പോള്‍ രണ്ട് സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് ആനന്ദ് ഗിരിക്കെതിരെയുള്ള കേസ്. 2016ല്‍ ആണ് സംഭവം.പ്രാര്‍ത്ഥന നടത്താനായി എത്തിയ വീടിന്റെ കിടപ്പുമുറിയില്‍ വച്ച് 38 കാരനായ ആനന്ദ് ഗിരി 29 വയസ്സുള്ള സ്ത്രീയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതിനു ശേഷം 2018 നവംബറില്‍ പ്രാര്‍ത്ഥന നടത്താന്‍ എത്തിയ മറ്റൊരു വീടിന്റെ സ്വീകരണമുറിയില്‍ വച്ച് 34 കാരിയോടും അപമര്യാദയായി പെരുമാറിയെന്ന കേസും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ആറാഴ്ചത്തെ ആത്മീയ പ്രഭാഷണങ്ങള്‍ക്കും യോഗയ്ക്കുമായി ഓസ്‌ട്രേലിയയിലെത്തി മെയ് ആറിന് തിരികെ മടങ്ങാനിരിക്കവെയാണ് അറസ്റ്റ് ചെയ്തത്.ജൂണ്‍ 26നു കോടതി കേസ് വീണ്ടും പരിഗണിക്കും