കേന്ദ്ര സര്‍ക്കാര്‍ ഈയിടെ നികുതിയിളവ് പ്രഖ്യാപിച്ചതോടെ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസിന് ജനപ്രീതി കൂടി. സെക്ഷന്‍ 80ഇ അനുസരിച്ചുള്ള നികുതിയിളവ് കൂടാതെ, 80CCD(IB) യ്ക്ക് കീഴില്‍ 50,000 രൂപയുടെ അധിക നികുതി ആനുകൂല്യവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
പ്രവാസികള്‍ക്കും നിക്ഷേപിക്കാനാവും എന്നതാണ് എന്‍പിഎസിന്റെ മറ്റൊരു പ്ലസ് പോയ്ന്റ്. 18 വയസിനും 60 വയസിനും ഇടയിലുള്ള എന്‍ആര്‍ഐകള്‍ക്ക് ഓണ്‍ലൈനായി എന്‍പിഎസ് അക്കൗണ്ട് തുറക്കാം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍:അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
മൊബൈല്‍ നമ്പര്‍, ഇമെയില്‍, നെറ്റ് ബാങ്കിംഗുള്ള ബാങ്ക് അക്കൗണ്ട് എന്നിവ ഉണ്ടായിരിക്കണം.
ആധാര്‍ അല്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉണ്ടായിരിക്കണം.
പാന്‍ നമ്പര്‍ ആണ് നല്‍കുന്നതെങ്കില്‍ പ്രാണ്‍ (PRAN) ആക്ടീവാക്കേണ്ടതാണ്. കെവൈസി വെരിഫിക്കേഷന്‍ ഓണ്‍ലൈന്‍ ആയി നടത്തും.
എങ്ങനെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാം
PFRDA bpsS NPS trust വെബ്‌സൈറ്റ് ആയ https://enps.nsdl.com/eNPS/NationalPensionSystem.html സന്ദര്‍ശിക്കുക.
eNPS എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക
അതില്‍ 'Registration' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ രജിസ്ട്രേഷന്‍ പ്രക്രിയ ആരംഭിക്കും.
എന്‍ആര്‍ഐ എന്ന ഓപ്ഷന് കീഴില്‍ രണ്ടു തരം അക്കൗണ്ടുകള്‍ ഉണ്ട്: repatriable (NRE) or non-repatriable (NRO). ഇതില്‍ നിങ്ങളുടേത് തെരഞ്ഞെടുക്കുക.
PAN, പാസ്‌പോര്‍ട്ട് നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, താമസിക്കുന്ന രാജ്യം തുടങ്ങിയ കാര്യങ്ങള്‍ അതാതിടത്ത് പൂരിപ്പിച്ചു നല്‍കാം.
തന്നിരിക്കുന്ന ലിസ്റ്റില്‍ നിന്നും പെന്‍ഷന്‍ ഫണ്ട് മാനേജരെ തെരഞ്ഞെടുക്കാം.
നിക്ഷേപ രീതി ആക്റ്റീവ് അല്ലെങ്കില്‍ ഓട്ടോ ഏതാണെന്ന് തെരഞ്ഞെടുക്കാം.
നോമിനിയുടെ വിവരങ്ങള്‍ നല്‍കുക.
ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യുക.
ഓണ്‍ലൈന്‍ പേമെന്റ് ആരംഭിക്കുക (കുറഞ്ഞ തുക 500 രൂപ).
ഫോം പ്രിന്റ് എടുത്ത് ഫോട്ടോയും ഒപ്പും നല്‍കി സെന്‍ട്രല്‍ റെക്കോഡ് കീപ്പിങ് ഏജന്‍സിയില്‍ 90 ദിവസത്തിനകം സമര്‍പ്പിക്കുക.