ഇത്തിരി ഭൂമി
*****
ഒരു തുണ്ടു ഭൂമിക്കു നെട്ടോട്ടമോടുന്നോർ
കിടപ്പാടമില്ലാതെ,യീ
തെരുവിലലയുന്നോർ
ഇത്തിരി ഭൂമിയോ,
കൈവശമുള്ളോരും
കൂട്ടിയാൽ കൂടാത്ത
വിലപേശിടുന്നോരും
സമാന്തരമല്ലാത്ത-
കാലങ്ങളിലാണല്ലോ
മനുജർതൻ ജീവിതം
തുലാസിലാടുന്നു
തടങ്കലിലാവുന്നൊരു
സ്നേഹത്തെ കാണുവാ-
നില്ലൊരു മാനസം
ഭൂതലിലാശ്ചര്യം!
താഴിട്ടു പൂട്ടുന്ന
മാനുഷ മാനസം
മാറ്റമില്ലിപ്പൊഴും
യാത്രതുടരുന്നു
ഒക്കില്ലൊരാൾക്കുമീ
യന്ത്യ നിമിഷത്തി-
ലേകരായ് ത്തന്നെ
സുഷുപ്തി വരിക്കണം
സ്വാർഥത മൂടുന്ന
തിന്മ വിഷം തീണ്ടി
വൈകല്യമായിതോ
ജീവിത ശൈലികൾ!
ഗോമതി ആലക്കാടൻ