2050-60 കാലഘട്ടത്തിലെ ഒരു വൃദ്ധൻറ്റെ ഡയറിക്കുറിപ്പുകൾ

145 0

2050-60 കാലഘട്ടത്തിലെ ഒരു വൃദ്ധൻറ്റെ ഡയറിക്കുറിപ്പുകൾ

*************

പാസ് വേഡ്

ഇന്നലെ ടൗണിൽപോയിരുന്നു..

കുറേ നാളുകൾക്ക് ശേഷം ഇന്നലെയാണ് ഫോണിൻറ്റ പഴയ  പാസ് വേഡിനെ നേരിൽ കാണുന്നത്…

അതെന്നെ ശ്രദ്ധിച്ചോ എന്നറിയില്ല….

എന്തായാലും ഞാനതിനെ ശ്രദ്ധിച്ചു…

പെട്ടന്ന് തന്നെ കണ്ണെടുക്കുകയും ചെയ്തു…പിന്നെ അതിനെ ഒരു നോക്ക് നോക്കാൻ എനിക്ക് കഴിഞ്ഞില്ല…

ഇടയ്കെപ്പോഴെങ്കിലും അതിനെ കാണുമ്പോൾ മാത്രമാണ് ഞാനെൻറ്റെ പ്രായത്തെക്കുറിച്ച് ചിന്തിക്കാറുള്ളത്….

അങ്ങനെയാണെങ്കിൽ ഇന്നലെയായിരിക്കണം അവസാനമായി ഞാനെൻറ്റെ പ്രായത്തെക്കുറിച്ച് ചിന്തിച്ചത്…

ഇപ്പോൾ 67 ആയി…

അതിനും  67 ആയിക്കാണണം….!

പണ്ടത്തെ അതിൻറ്റെ വിടർന്ന കണ്ണുകൾ പക്ഷെ ഇന്ന് കുഴിഞ്ഞ് താഴ്ന്നിരിക്കുന്നു…..

കൈകൾ വിളറി വെളുത്തിരിക്കുന്നു….

ശരീരം മെലിഞ്ഞുണങ്ങിയിരിക്കുന്നു…

എണ്ണമയമില്ലാത്ത അതിൻറ്റെ മുടി കനം കുറഞ്ഞ് പാറിക്കളിക്കുന്നു…..

ഞാൻ എന്നെ കണ്ടിട്ടും നാളുകളേറെയായീരിക്കുന്നു….

പക്ഷേ ഇന്നലെ ടൗണിൽ നിന്നെത്തിയപാടെ നോക്കിയപ്പോൾ ഞാൻ കണ്ടത് എന്നെയാണെന്ന് ബോധ്യപ്പെടാൻ സമയമേറെയെടുത്തു…

അതിനെപ്പോലെ തന്നെ ഞാനും ഒതുങ്ങിപ്പോയിരിക്കുന്നു…

പക്ഷേ…

ഹൃദയത്തിൻറ്റെ വടക്ക്കിഴക്കൻ

മലനിരകളിലെവിടെയോ അതുണ്ട്….

ആരെയും ഭയമില്ലാത്ത

ആരെയും ഭയപ്പെടുത്താത്ത

ഒരു അഗ്നി പർവ്വതമെന്നോണം….

അതിൻറ്റെ കനൽ ഇനിയും ഇല്ലാതായിട്ടില്ല…

മരിക്കുന്നതിന് മുൻപ് എപ്പോഴെങ്കിലും ഒന്ന് പറയണം…..

"നിന്നെ ഇഷ്ടമായിരുന്നു" എന്ന്….

ഇല്ലെങ്കിൽ ഒരിക്കൽ ഞാനെരിഞ്ഞ് തീരുന്നതിൻറ്റെ കൂടെ

ആരെയും ഭയമ്മില്ലാത്ത

ആരെയും ഭയപ്പെടാത്ത

ആ അഗ്നിപർവ്വതവും ഇല്ലാതാകും…..

കുഴിഞ്ഞതെങ്കിലും ഇപ്പോഴും അവളുടെ കണ്ണുകളിൽ നോക്കാൻ  ഭയമാണ്….

നോക്കിയാൽ ഞാൻ ഇല്ലാതാകും..

വേണ്ട…..പറയണ്ട……

അതിപ്പോൾ

മറ്റൊരാളുടെ ഭാര്യയാണ്….

വേറെയേതോ ഒരാളുടെ

പ്രണയിനി എൻറ്റെയും…..

അന്നും ഇന്നുമെല്ലാം… ഞാനൊരു സുഖമനുഭവിക്കുന്നുണ്ട്….

ഒളിഞ്ഞും മറഞ്ഞുമെല്ലാം.. അതിനെ കാണുമ്പോഴുണ്ടാകുന്ന സുഖം….

ഒരു പക്ഷേ അതിനെ വിവാഹം ചെയ്തിരുന്നുവെങ്കിൽ ആ സുഖം ഉണ്ടാകുമായിരുന്നില്ല….

                                          -ശിവശങ്കർ

Related Post

ഇത്തിരി ഭൂമി

Posted by - Feb 28, 2018, 12:52 pm IST 0
ഇത്തിരി ഭൂമി ***** ഒരു തുണ്ടു ഭൂമിക്കു നെട്ടോട്ടമോടുന്നോർ കിടപ്പാടമില്ലാതെ,യീ തെരുവിലലയുന്നോർ ഇത്തിരി ഭൂമിയോ, കൈവശമുള്ളോരും കൂട്ടിയാൽ കൂടാത്ത വിലപേശിടുന്നോരും സമാന്തരമല്ലാത്ത- കാലങ്ങളിലാണല്ലോ മനുജർതൻ ജീവിതം തുലാസിലാടുന്നു…

ആഹാരം

Posted by - Feb 28, 2018, 01:22 pm IST 0
ആഹാരം *** കൊല്ലരുതായിരുന്നു നിങ്ങളാ ജീൻവാൾജീനേ വിശപ്പിനറിയില്ലല്ലോ മാനാഭിമാനങ്ങൾ ഗോമതി ആലക്കാടൻ

കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച പി സി ജോര്‍ജിനെതിരെ പരാതി നല്‍കും

Posted by - Sep 9, 2018, 08:36 am IST 0
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച പി സി ജോര്‍ജ് എംഎല്‍എക്കെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും. പി സി ജോര്‍ജിന്റെ…

വെറുതെ

Posted by - Mar 15, 2018, 11:53 am IST 0
വെറുതെ പൂവിൻമടിയിലായുണ്ടുറങ്ങും  പൂമ്പാറ്റയായിടാനൊന്നു മോഹം പൂമ്പൊടിയേന്തി ,കവിത മൂളും കാർവണ്ടിൻ ചേലായ് മാറിയെങ്കിൽ ചുറ്റുംവലംവെക്കും ഭിക്ഷുകിയായ് ചുറ്റുവിളക്കിൻ തിരിതെളിയ്ക്കാൻ ചാരത്തണയും കുരുന്നു പെണ്ണായ് നാണംകുണുങ്ങുവാനേറെ മോഹം ഗോമതി…

വിട

Posted by - Mar 8, 2018, 05:55 pm IST 0
വിട **** ഞാനും മടങ്ങുകയാണ് എന്റെ മൗനത്തിലേക്ക് എന്റെ മാത്രം സ്വപ്നങ്ങളിലേക്ക് ഇനി എന്നെ നിനക്കു തോല്പിക്കാനാവില്ല നീ എന്നിലെ മരണമാണ് ദുരാഗ്രഹത്തിന്റെ, കപടതയുടെ വാഗ്വിലാസം നിന്റെ…

Leave a comment