ഇന്ധനവിലയിലുണ്ടായ മാറ്റം: യാത്രാ നിരക്ക് വര്‍ധിപ്പിച്ച് വിമാനകമ്പനികള്‍

288 0

ന്യൂഡല്‍ഹി: ഇന്ധനവിലയിലുണ്ടായ വര്‍ധനവ് കാരണം  യാത്രാ നിരക്ക് വര്‍ധിപ്പിച്ച് വിമാനകമ്പനികള്‍. ബജറ്റ് നിരക്കില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ, ആയിരം കിലോമീറ്ററില്‍ത്താഴെയുള്ള യാത്രയ്ക്കുള്ള നിരക്കില്‍ ഇരുനൂറുരൂപ വര്‍ധിപ്പിച്ചു. ദീര്‍ഘദൂര ആഭ്യന്തര സര്‍വീസുകളില്‍ 400 രൂപയുടെയും വര്‍ധനവുണ്ട്. ഇന്ധന സര്‍ചാര്‍ജ് തിരിച്ചുകൊണ്ടുവന്നാണ് ഇന്‍ഡിഗോ ചാര്‍ജ് വര്‍ധന നടപ്പിലാക്കിയത്. ഇന്നുമുതലുള്ള ബുക്കിങ്ങുകള്‍ക്കും യാത്രകള്‍ക്കുമാണ് നിരക്കുവര്‍ധന ബാധകമായിട്ടുള്ളത്. എന്നാല്‍, ഇന്നലെ വരെ നടത്തിയ ബുക്കിങ്ങുകള്‍ക്ക് വര്‍ധന ബാധകമല്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 

ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖലയിലെ വമ്പന്മാരായ ഇന്‍ഡിഗോ കൊണ്ടുവന്ന ചാര്‍ജ് വര്‍ധന വൈകാതെ മറ്റ് കമ്പനികളും നടപ്പാക്കും. മറ്റുവിമാനക്കമ്പനികള്‍ നിരക്ക് കൂട്ടുന്നതുസംബന്ധിച്ച്‌ നിലവില്‍ മൗനം പാലിക്കുകയാണെങ്കിലും അത് അധികകാലം തുടരില്ലെന്നാണ് സൂചന. ഇന്ധന വിലവര്‍ധന എല്ലാവര്‍ക്കും ഒരുപോലെയാണെന്നതിനാല്‍, ഇന്‍ഡിഗോയുടെ പാത പിന്തുടരാതിരിക്കാന്‍ മറ്റുള്ളവര്‍ക്കാവില്ല. എന്നാല്‍, അതേത് രൂപത്തിലാവണമെന്ന കാര്യത്തിലേ ആശയക്കുഴപ്പമുള്ളൂ. 

ഇന്ധന സര്‍ചാര്‍ജ് തിരിച്ചുകൊണ്ടുവരില്ലെന്നും വിപണിയിലെ സാഹചര്യമനുസരിച്ച്‌ നിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തുമെന്നും വിസ്താര അധികൃതര്‍ പറഞ്ഞു. ഡല്‍ഹിയില്‍നിന്ന് മുംബൈയില്‍പോയി തിരിച്ച്‌ ഡല്‍ഹിയിലെത്തുന്നയാള്‍ക്ക് 800 രൂപയോളം അധികം മുടക്കേണ്ടിവരും. ചെറിയ യാത്രക്കാര്‍ക്ക് 400 രൂപയും. ജി.എസ്.ടി കൂടി വരുമ്പോള്‍ വര്‍ധന ഇനിയും കൂടും. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിമാനക്കമ്പനികളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുമൂലം വിമാനങ്ങളുടെ വാടകയിലും മറ്റും വന്‍തോതിലുള്ള വ്യത്യാസം വന്നു. 

ഇതോടെയാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ അഭിപ്രായപ്പെട്ടു. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം വരുന്നത് ഇന്ധന ഇനത്തിലാണെന്നിരിക്കെ, ഈ വര്‍ധന കമ്പനികള്‍ക്ക് താങ്ങാവുന്നതിലും അധികമാണ്.  2017 ജനുവരിക്കുശേഷം ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ വിലയില്‍ 25 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്. ദിവസം ആയിരത്തോളം സര്‍വീസുകളാണ് ഇന്‍ഡിഗോ രാജ്യത്തിനകത്ത് നടത്തുന്നത്. വ്യോമയാന വിപണിയുടെ 40 ശതമാനത്തോളം ഇന്‍ഡിഗോയാണ് സ്വന്തമാക്കുന്നതും.

Related Post

ബാങ്കുകളിലെ സൗജന്യ സേവനങ്ങൾക്ക്  വിട

Posted by - Apr 26, 2018, 05:51 am IST 0
മുംബൈ :ബാങ്കുകളിലെ സൗജന്യ സേവനങ്ങൾ ക്ക്  ഇനി വിട. നിലവിൽ മിനിമം  ബാലൻസ് സൂക്ഷിക്കുന്ന വർക്ക് നൽകിയിരുന്ന സൗജന്യ സേവനങ്ങൾക്ക് നികുതി നൽകണമെന്ന് നികുതി വകുപ്പ് മുൻനിര…

നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കിൽ

Posted by - Apr 16, 2019, 04:23 pm IST 0
മുംബൈ: ചൊവ്വാഴ്ച വ്യാപാരം നേട്ടങ്ങളോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇപ്പോള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്. ഇന്ന് 77.65 പോയിന്‍റ് ഉയര്‍ന്ന് നിഫ്റ്റി എക്കാലത്തെയും…

എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു  

Posted by - May 25, 2019, 04:52 pm IST 0
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 13 പൈസയുമാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ പെട്രോളിന്…

Posted by - Mar 25, 2019, 05:18 pm IST 0
രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോൺ വീണ്ടും വൻ ഓഫർ വിൽപന തുടങ്ങി.  ഉപഭോക്താക്കൾക്ക് ഏറെ നേട്ടമുള്ള വിൽപനയാണ് ഈ ദിവസങ്ങളിൽ നടക്കുക. മാർച്ച് 25…

ഐഫോണ്‍ XRന്റെ വില വെട്ടികുറച്ചു

Posted by - Apr 8, 2019, 04:17 pm IST 0
ദില്ലി: ആപ്പിള്‍ ഐഫോണ്‍ XR ന്‍റെ വില വെട്ടികുറച്ച് ആപ്പിള്‍. ഇപ്പോള്‍ ഉള്ള സ്റ്റോക്ക് തീരും വരെയാണ് ഇന്ത്യയില്‍ ഈ ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ഇന്ത്യയില്‍ ഇറങ്ങിയപ്പോള്‍ ഈ…

Leave a comment