തിരുവനന്തപുരം: വരുന്ന നാല് ദിവസങ്ങള്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസം അവധിയും രണ്ട് ദിവസം പണിമുടക്കുമാണ്. 13 രണ്ടാം ശനയിഴ്ചയും 14 ഞായറാഴ്ചയുമാണ്. 15ഉം 16ഉം ബാങ്കിങ് മേഖലയില്‍ രാജ്യവ്യാപകമായി പണിമുടക്കാണ്. പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെയാണ് പണിമുടക്ക്.
ബാങ്കുകള്‍ തുടര്‍ച്ചയായി നാല് ദിവസം മുടക്കമായതിനാല്‍ എടിഎമ്മുകളില്‍ പണം തീര്‍ന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുണ്ട്. എന്നാല്‍ അങ്ങനെ വരാന്‍ സാധ്യതയില്ലെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. ബാങ്ക് ശാഖകളില്‍ നിന്ന് അകലെയുള്ള ഓഫ് സൈറ്റ് എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നത് ഏജന്‍സികളാണ്. അവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.