തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 13 പൈസയുമാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ പെട്രോളിന് 37 പൈസയും ഡീസലിന് 39 പൈസയുമാണ് വര്‍ധിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ധന വിലയില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നില്ല. എന്നാല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെയാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടായി തുടങ്ങിയത്.
തിരുവനന്തപുരത്ത് പെട്രോളിന് 74.74 രൂപയും 71.50 രൂപയുമാണ്. പെട്രോളിന് കൊച്ചിയില്‍ 73.44 രൂപയും ഡീസലിന് 70.15 രൂപയുമാണ് ഇന്നത്തെ വില. മെയ് 20 മുതലാണ് എണ്ണക്കമ്പനികള്‍ വില കൂട്ടാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനിടെയാണ് വിലവര്‍ധന.