ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

208 0

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 361 പോയിന്റ് ഉയര്‍ന്ന് 35,673.25ലും നിഫ്റ്റി 92 പോയിന്റ് നേട്ടത്തില്‍ 10,693.70ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യം, വാഹനം, ഉപഭോഗം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

കൊട്ടക് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, അദാനി പോര്‍ട്‌സ്, മാരുതി, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോകോ, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍റ്റി, ഐസിഐസിഐ ബാങ്ക്, ടാറ്റമോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഒഎന്‍ജിസി, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി, സണ്‍ ഫാര്‍മ, എസ്ബിഐഎന്‍, എയര്‍ടെല്‍, കോള്‍ ഇന്ത്യ, വിപ്രോ, ടാറ്റാ സ്റ്റീല്‍, റിലയന്‍സ്, യെസ് ബാങ്ക്, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

Related Post

രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഒരു ലക്ഷം കോടിയുടെ ബാങ്ക് തട്ടിപ്പ്: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആര്‍.ബി.ഐ

Posted by - May 2, 2018, 05:24 pm IST 0
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ ബാങ്കുകളിലായി ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ നടന്നെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2013 മുതല്‍…

റിപ്പോ നിരക്ക് 5.75 ശതമാനമായി കുറച്ചു; വായ്പ പലിശയില്‍ കുറവ് വരും  

Posted by - Jun 6, 2019, 10:46 pm IST 0
ന്യൂഡല്‍ഹി: ആറ് ശതമാനമായിരുന്ന റിപ്പോ നിരക്ക് 5.75 ശതമാനമായി കുറച്ച് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. റിവേഴ്സ് റിപ്പോ നിരക്ക് 5.50 ശതമാനമായും കുറച്ചിട്ടുണ്ട്. മൂന്ന് ദിവസമായി…

സ്വര്‍ണവിലയില്‍ കുറവ് 

Posted by - Mar 27, 2019, 05:22 pm IST 0
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,995 രൂപയും പവന് 23,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്ഈ.  മാസം തുടക്കത്തിൽ 24,520 രൂപ…

ഒരു ടെലികോം കമ്പനിയും പൂട്ടേണ്ടി വരില്ല;  നിർമലാ സീതാരാമന്‍

Posted by - Nov 16, 2019, 04:12 pm IST 0
ന്യൂഡല്‍ഹി: ഒരു ടെലികോം കമ്പനിക്കും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരില്ല , എല്ലാവരും അഭിവൃദ്ധിപ്രാപിക്കുമെന്നും ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. രാജ്യത്തെ ടെലികോം രംഗത്തെ പ്രതിസന്ധിയെകുറിച്ചായിരുന്നു നിര്‍മലാ സീതാരാമന്റെ…

ടാറ്റാഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ്  ചെയര്‍മാനായി  വീണ്ടും സൈറസ് മിസ്ത്രി

Posted by - Dec 18, 2019, 06:21 pm IST 0
ന്യൂ ഡൽഹി: ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണല്‍ ടാറ്റാ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ വീണ്ടും നിയമിച്ചു.  അതേസമയം വിധിയുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പിന്…

Leave a comment