മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 116 പോയിന്റ് ഉയര്‍ന്ന് 35277ലും നിഫ്റ്റി 30 പോയിന്റ് നേട്ടത്തില്‍ 10769ലുമെത്തി. വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ സിങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്‌സ്, എംആന്റ്‌എം, മാരുതി സുസുകി, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ മൂന്നുശതമാനത്തോളം നേട്ടത്തിലാണ്.
