ഗൂഗിൾ ഹോം ഇന്ത്യയിലേക്ക്
പ്രാദേശിക ഭാഷ സപ്പോർട്ട് ചെയ്യുന്നതും ആർട്ടിഫിഷൽ ഇന്റലിജിൻസോടുകൂടി സ്പീക്കർ ആയിരിക്കും ഇത് എന്നാണ് സൂചന. തുടക്കത്തിൽ ഹിന്ദി ഭാഷയിലുള്ള കമന്റുകൾക്കും ഗൂഗിൾ ഹോം മറുപടി നൽകും. ഏപ്രിൽ 10ന് ഇത്തരം സ്മാർട്ട് സ്‌പീക്കറുകൾ ഇന്ത്യയിലെത്തുമെന്നാണ് സൂചന. ആമസോൺ എക്കോയാണ് ഇത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ഉള്ള സ്മാർട്ട് സ്പീക്കർ. ഇതിന് വലിയൊരു വെല്ലുവിളി തന്നെയാകും ഗൂഗിൾ ഹോം സ്‌പീക്കറുകൾ എന്നാണ് റിപ്പോർട്ട്.
ഗൂഗിൾ സ്പീക്കർ മുന്നിൽ കണ്ട് രാജ്യത്തെ മുൻനിര മ്യൂസിക് സ്ട്രീമിംഗ് സർവീസുകളെ ഇതിന്റെ ഭാഗമാക്കുമെന്നും റിപ്പോർട്ട്. കാലാവസ്ഥ സൂചനകൾ, പ്രധാന വാർത്തകൾ, റോഡുകളിലെ ഗതാഗതം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുവാനും മുൻകൂട്ടി പറഞ്ഞുവച്ച കാര്യങ്ങൾ ഓര്മിപ്പിക്കാനും ഗൂഗിൾ ഹോം സ്‌പീക്കറുകൾ സഹായകമാകും. എന്നാൽ ഇതിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. അമേരിക്കയിലെ വില നിലവാരം കണക്കിലെടുക്കുമ്പോൾ ഏതാണ്ട് 8500 രൂപയും ഹോം മിനിക്ക് 3200 രൂപയും ആയിരിക്കുമെന്നാണ് സൂചന.