ഗ്യാലക്സി ഫോള്‍ഡ് മാര്‍ക്കറ്റിംഗ് ക്യാംപെയിന്‍‌ വീഡിയോ

199 0

സന്‍ഫ്രാന്‍സിസ്കോ: ഫെബ്രുവരി 22നാണ് സാംസങ്ങ് തങ്ങളുടെ ഗ്യാലക്സി ഫോള്‍ഡ് അവതരിപ്പിച്ചത്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എസ്10 അവതരിപ്പിച്ച വേദിയില്‍ തന്നെയാണ്  4.6 ഇഞ്ചിന്റേയും 7.3 ഇഞ്ചിന്റേയും സ്‌ക്രീനുകളുമായി സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് സാംസങ്ങ് അവതരിപ്പിച്ചത്. ഗ്യാലക്‌സി പരമ്പരയുടെ പത്താം വാര്‍ഷികത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ ഫോണിന്‍റെ അവതരണം. 

ഫോണിനെ ഇത്തരത്തിൽ സ്മാർട്ഫോണായും ടാബ്‍ലറ്റായും ഉപയോഗിക്കാൻ സഹായിക്കുന്നത് ആപ്പ് കൻട്യൂനിറ്റി എന്ന സംവിധാനമാണ്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ നിവർത്തുന്ന മുറയ്ക്ക് വലിയ സ്ക്രീനിലേയ്ക്ക് കണ്ടെന്‍റ് വളരെ എളുപ്പത്തിൽ തന്നെ മാറും. മടക്കിയാൽ ചെറിയ സ്ക്രീനിലേയ്ക്കും കണ്ടെന്റ് മാറും. എന്നാൽ വലിയ സ്ക്രീനിൽ മടക്കിന്റെ അടയാളങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയുമില്ല. 

ഒരേ സമയം മൂന്ന് ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മള്‍ടി ടാസ്‌ക് സൗകര്യവും ഇതിലുണ്ട്. മൂന്ന് ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ സൗകര്യം ഒരുക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണിത്.  

ആറ് ക്യാമറകളാണ് ഫോണിൽ ഉള്ളത്. ടാബ്‍ലറ്റിൽ മൂന്ന് പിൻ ക്യാമറകളാണുള്ളത്.  16 എംപി, 12 എംപി, 12 എംപി എന്നിങ്ങനെയാണ് പിൻ ക്യാമറകൾ. 

രണ്ട് സെൽഫി ക്യാമറകളും ഉണ്ട്. ഇത് എസ്10 പ്ലസിന് സമാനമാണ്. ഏപ്രില്‍ മാസത്തില്‍ വിപണിയില്‍ എത്തുന്ന ഫോണുകള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച വില 1980 ഡോളറാണ് ഇത് ഇന്ത്യന്‍ രൂപയില്‍ 140867 വരും. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഫോണിന്‍റെ വില വീണ്ടും കൂടിയേക്കും.

ഇപ്പോള്‍ ഇതാ ഫോണിന്‍റെ ആഗോള വില്‍പ്പനയുടെ ഭാഗമായി ഈ ഫോണ്‍ ലോകത്തിലെ പല സെലിബ്രേറ്റികള്‍ക്കും നല്‍കി മാര്‍ക്കറ്റിംഗ് ക്യാംപെയിന്‍‌ ആരംഭിച്ചിരിക്കുകയാണ് സാംസങ്ങ്. 

 വീഡിയോ : https://youtu.be/0jmVrPggiwo

Related Post

Posted by - Mar 25, 2019, 05:18 pm IST 0
രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോൺ വീണ്ടും വൻ ഓഫർ വിൽപന തുടങ്ങി.  ഉപഭോക്താക്കൾക്ക് ഏറെ നേട്ടമുള്ള വിൽപനയാണ് ഈ ദിവസങ്ങളിൽ നടക്കുക. മാർച്ച് 25…

വിഴിഞ്ഞം പദ്ധതിക്ക് കൂടുതൽ സമയം വേണം: അദാനി ഗ്രൂപ്പ്‌ 

Posted by - Mar 20, 2018, 09:12 am IST 0
വിഴിഞ്ഞം പദ്ധതിക്ക് കൂടുതൽ സമയം വേണം: അദാനി ഗ്രൂപ്പ്‌  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് കൂടുതൽ സമയം ചോദിച്ച് അദാനി ഗ്രൂപ്പ്‌  കരാർ വൈകുന്ന ഓരോദിവസവും അദാനി…

ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയ ആര്‍ എക്‌സ് 100 വീണ്ടും തിരിച്ചുവരുന്നു

Posted by - Jul 9, 2018, 11:47 am IST 0
ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയ യമഹയുടെ ആര്‍ എക്‌സ് 100 വീണ്ടും വിപണിയില്‍. ആര്‍ എക്‌സ് 100ന്റെ പഴയ മോഡലിനെ റീസ്റ്റോര്‍ ചെയ്ത് പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.നിരത്തുകളിലെ…

ഗാലക്സി എസ് 9 വില 57900 

Posted by - Mar 7, 2018, 12:05 pm IST 0
ഗാലക്സി എസ് 9 വില 57900  സാംസങ് എസ് ൯, എസ്9 പ്ലസ് എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.സാംസങിന്റെ ഓൺലൈൻ സ്റ്റോറിലും ഫിള്പ്കാർട്ടിലും ഫോൺ ലഭ്യമാണ്. 16…

ജ്വല്ലറികളില്‍ അക്ഷയ തൃതീയ ബുക്കിംഗ്; സ്വര്‍ണവിലയില്‍ കുറവ്  

Posted by - May 3, 2019, 02:50 pm IST 0
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 15 രൂപയും പവന്…

Leave a comment