ബെംഗളുരു: രണ്ട് ജീവനക്കാരില്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രധാന സോഫ്റ്റ് വെയര്‍ കമ്പനിയായ സാപിന്റെ (SAP) രാജ്യത്തെ ഓഫീസുകള്‍ അടച്ചു. താത്കാലികമായി ഗുഡ്ഗാവ്, ബെംഗളുരു, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളാണ് അടച്ചത്. വീണ്ടും ഓഫീസ് തുറക്കുന്നതുവരെ എല്ലാ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു.
