ന്യൂ ഡൽഹി: ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണല്‍ ടാറ്റാ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ വീണ്ടും നിയമിച്ചു. അതേസമയം വിധിയുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പിന് അപ്പീൽ നല്കാൻ അവസരമുണ്ടാകും. ടാറ്റാ ഗ്രൂപ്പിന്റെ പ്രവർത്തനം മോശമാണെന്ന കാരണത്താൽ 2016ലാണ് സൈറസിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയത്. പകരം ചെയർമാനായി നടരാജന്‍ ചന്ദ്രശേഖരനെയാണ് നിയമിച്ചത്.
