പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായി ഷവോമി  

193 0

ദില്ലി: ഷാവോമി റെഡ്മിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ പുതിയ സൗകര്യങ്ങളോടുകൂടി ഉടന്‍ വിപണിയിലെത്തിയേക്കും. പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായുമായിരിക്കും ഈ ഫോണ്‍ എത്തുക. ചൈനീസ് മൈക്രോബ്ലോഗിങ് വെബ്സൈറ്റായ വീബോയില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ ഇത് സൂചിപ്പിക്കുന്നു.

ഇതുവരെ പുറത്തിറക്കാത്ത ഒരു സ്മാര്‍ട്ഫോണ്‍ വീഡിയോയുടെ അവസാനം കാണിക്കുന്നുണ്ട്. അത് വരാനിരിക്കുന്ന റെഡ്മി പ്രോ 2 എന്ന പേരിലുള്ള സ്മാര്‍ട്ഫോണ്‍ ആയിരിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. റെഡ്മി ബ്രാന്റില്‍ ഒരു പോപ്പ് അപ്പ് സെല്‍ഫി ക്യാമറ സ്മാര്‍ട്ഫോണ്‍ പുറത്തിറങ്ങാനൊരുങ്ങുന്നു എന്ന് വ്യക്തമായിരിക്കുന്നു. ഇങ്ങനെ ഒരു അഭ്യൂഹം ഏറെ നാളുകളായി ഉണ്ടായിരുന്നു. ടീസര്‍ വീഡിയോ അതിനുള്ള സ്ഥിരീകരണമാണ്.

റെഡ്മിയുടെ പുതിയ ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം, ഫോണില്‍ സ്നാപ് ഡ്രാഗണ്‍ 855 പ്രൊസസര്‍ ഉണ്ടായിരിക്കുമെന്നതില്‍ സ്ഥിരീകരണമുണ്ട്. ഓപ്പോയുടേയും വിവോയുടെയും പോപ്പ് അപ്പ് ക്യാമറ ഫോണുകള്‍ ഏറെ വിറ്റഴിക്കപ്പെടുന്നുണ്ട്.

Related Post

സ്വര്‍ണ വിലയില്‍ വര്‍ധനവ്‌ 

Posted by - Jun 15, 2018, 02:15 pm IST 0
കൊച്ചി : സ്വര്‍ണ വിലയില്‍ വര്‍ധന പവന് 120 രൂപ വര്‍ധിച്ച്‌ 23,120 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ചയും…

തിരഞ്ഞെടുപ്പ് ചൂടിനിടെ കുതിച്ചുയർന്ന് ഇന്ധനവില

Posted by - Mar 26, 2019, 01:28 pm IST 0
കൊച്ചി: സംസ്ഥാനത്തു താപനിലയ്ക്കൊപ്പം ഇന്ധനവിലയും കത്തിക്കയറുന്നു. രണ്ടര മാസത്തിനിടെ പലപ്പോഴായി ലിറ്ററിനു നാലു രൂപയുടെ വർധനയാണു പെട്രോൾ, ഡീസൽ വിലയിൽ ഉണ്ടായത്. ജനുവരി ഒന്നിനു 70.49 രൂപയായിരുന്ന പെട്രോളിന്‍റെ…

ബാങ്കുകളിലെ സൗജന്യ സേവനങ്ങൾക്ക്  വിട

Posted by - Apr 26, 2018, 05:51 am IST 0
മുംബൈ :ബാങ്കുകളിലെ സൗജന്യ സേവനങ്ങൾ ക്ക്  ഇനി വിട. നിലവിൽ മിനിമം  ബാലൻസ് സൂക്ഷിക്കുന്ന വർക്ക് നൽകിയിരുന്ന സൗജന്യ സേവനങ്ങൾക്ക് നികുതി നൽകണമെന്ന് നികുതി വകുപ്പ് മുൻനിര…

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

Posted by - May 2, 2018, 11:29 am IST 0
മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 116 പോയിന്റ് ഉയര്‍ന്ന് 35277ലും നിഫ്റ്റി 30 പോയിന്റ് നേട്ടത്തില്‍ 10769ലുമെത്തി. വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,…

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്

Posted by - Nov 26, 2018, 03:16 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2,865 രൂപയും പവന് 22,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.…

Leave a comment