മുംബൈ : ബിജെപി നേട്ടത്തില്‍ ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. ബിഎസ്‌ഇ സെന്‍സെക്‌സ് 254.95 പോയിന്റ് ഉയര്‍ന്ന് 35,818.52 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 69.25 പോയിന്റ് ഉയര്‍ന്നു 10,871.35 ലുമാണു വ്യാപാരം നടക്കുന്നത്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് വിപണിയില്‍ ഉണ്ടായിട്ടുള്ളത്. പവര്‍ ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, ടൈറ്റന്‍ കമ്ബനി, ബജാജ് ഫിനാന്‍സ്, ഗെയില്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക് എന്നിവയാണു മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികള്‍.
ബിഎസ്‌ഇയില്‍ മിക്ക സെക്ടറുകളും നേട്ടത്തിലാണ്. എന്നാല്‍ എന്‍എസ്‌ഇയില്‍ ഓട്ടോ സെക്ടര്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എച്ച്‌പിസിഎല്‍, ടാറ്റാ മൊട്ടോഴ്‌സ്, സിപ്ല, ഭാരതി ഇന്‍ഫ്രാടെല്‍, ബജാജ് ഓട്ടോ, മാരുതി സുസിക്കി എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിടുന്ന ഓഹരികള്‍.