റിപ്പോ നിരക്ക് 5.75 ശതമാനമായി കുറച്ചു; വായ്പ പലിശയില്‍ കുറവ് വരും  

211 0

ന്യൂഡല്‍ഹി: ആറ് ശതമാനമായിരുന്ന റിപ്പോ നിരക്ക് 5.75 ശതമാനമായി കുറച്ച് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. റിവേഴ്സ് റിപ്പോ നിരക്ക് 5.50 ശതമാനമായും കുറച്ചിട്ടുണ്ട്. മൂന്ന് ദിവസമായി നടക്കുകയായിരുന്ന പണ അവലോകന യോഗത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് ഈ തീരുമാനത്തിലേക്ക് എത്തുന്നത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം കൊണ്ടുവരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും തുടര്‍ന്ന് ഏപ്രിലിലും ഇത്തരത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് മാറ്റിയിരുന്നു.

2019 ഏപ്രിലിലും ഫെബ്രുവരിയിലും നടന്ന പണവായ്പ അവലോകനത്തില്‍ കാല്‍ശതമാനം വീതം റിപ്പോ നിരക്കില്‍ കുറവുവരുത്തിയിരുന്നു. ഇതോടെ ഈ കലണ്ടര്‍ വര്‍ഷം ഒരുശതമാനത്തിനടുത്ത് നിരക്കില്‍ കുറവുണ്ടായി.

ധനനിലപാടില്‍ വന്ന മാറ്റമാണ് ഇത്തരത്തില്‍ വീണ്ടും റിപ്പോ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. വായ്പാ നയത്തില്‍ 'ന്യൂട്രല്‍' നിലപാടില്‍ തുടരുകയായിരുന്ന റിസര്‍വ് ബാങ്ക് 'അക്കോമൊഡേറ്റിവ്' നിലപാടിലേക്ക് മാറിയതാണ് ഇതിന് കാരണം. വ്യവസായ രംഗത്തേക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ പുതിയ സമീപനമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

റിപ്പോ നിരക്ക് കുറഞ്ഞതോടെ ബാങ്ക് നല്‍കുന്ന വായ്പ്പകളുടെ നിരക്കും കുറയും. ഭവന, വാഹന വായ്പകളിലാണ് കാര്യമായും കുറവ് സംഭവിക്കാന്‍ പോകുന്നത്. വായ്പാനിരക്കില്‍ ഉയര്‍ച്ചയുണ്ടാകുന്ന രീതിയിലേക്ക് സമ്പദ്ഘടനയെ നയിക്കാന്‍ റിസര്‍വ് ബാങ്ക് താല്‍പ്പര്യപ്പെടുന്നില്ല എന്നാണ് ഈ തീരുമാനത്തില്‍ നിന്നും വ്യക്തമാകുന്നത്.വിപണിയിലേക്ക് കൂടുതല്‍ പണം എത്താനും ബാങ്കിന്റെ ഈ പുതിയ തീരുമാനം സഹായിക്കും. ഇങ്ങനെ വിപണിയിലെ സമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കും. നിലവില്‍ 5.8 ശതമാനത്തില്‍ നില്‍ക്കുന്ന ജി.ഡി.പിയെ പെട്ടെന്നുതന്നെ ഉയര്‍ച്ചയിലേക്ക് എത്തിക്കാന്‍ റിസര്‍വ് ബാങ്കിന്റെ ഈ നീക്കത്തിന് സാധിക്കും എന്നും വിലയിരുത്തപ്പെടുന്നു.

വായ്പ പലിശയില്‍ കുറവ് വരുന്നതോടൊപ്പം നിക്ഷേപ പലിശയും താഴും. ബാങ്ക് നിക്ഷേപങ്ങള്‍ക്കു പുറമെ, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെയും ഇത് ബാധിക്കും. ജൂലായില്‍ പലിശ പരിഷ്‌കരിക്കുമ്പോള്‍ ഇത് പ്രതിഫലിക്കാനാണ് സാധ്യത.

Related Post

ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ ഡിമാന്‍ഡില്‍ വന്‍ ഇടിവ്

Posted by - May 4, 2018, 10:06 am IST 0
മുംബൈ: ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ ഡിമാന്‍ഡില്‍ ഇടിവ്. 2018 ആദ്യ പാദത്തില്‍ ഡിമാന്‍ഡ് 12 ശതമാനമാണ് കുറഞ്ഞത്. 2017 മാര്‍ച്ച്‌ പാദത്തില്‍ 131.2 ടണ്‍ ആയിരുന്ന ആവശ്യം…

ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

Posted by - Dec 7, 2018, 04:25 pm IST 0
മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 361 പോയിന്റ് ഉയര്‍ന്ന് 35,673.25ലും നിഫ്റ്റി 92 പോയിന്റ് നേട്ടത്തില്‍ 10,693.70ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യം, വാഹനം,…

ബാങ്ക് വായ്പാ തിരിച്ചടവ് മുടക്കിയവരുടെ പേരുകള്‍ ഉടന്‍ പുറത്തുവിടണം; റിസര്‍വ് ബാങ്കിന് സുപ്രീംകോടതിയുടെ അന്ത്യശാസനം      

Posted by - Apr 27, 2019, 06:08 am IST 0
ന്യൂഡല്‍ഹി:ബാങ്കുകളുമായിബന്ധപ്പെട്ട വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടും മനഃപൂര്‍വ്വം വായ്പ തിരിച്ചടയ്ക്കാത്തവരുടെ പേര് വിവരം അടങ്ങിയപട്ടികയും വിവരാവകാശ നിയമപ്രകാരം പുറത്തുവിടണമെന്ന്‌റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി.ആര്‍.ബി.ഐയ്‌ക്കെതിരെ വിവരാവകാശ പ്രവര്‍ത്തകരായസുഭാഷ് ചന്ദ്ര അഗ്രവാള്‍,…

ഗൂഗിള്‍ മാപ്പിന്റെ ഫീച്ചറുകള്‍ അടിമുടി മാറുന്നു

Posted by - May 8, 2018, 10:51 am IST 0
ഗൂഗിള്‍ മാപ്പിന്റെ ഫീച്ചറുകള്‍ അടിമുടി മാറ്റുന്നു. ഗൂഗിള്‍ മാപ്പിന്റെ പുതിയ പതിപ്പില്‍ ഡ്രൈവിങ് നാവിഗേഷനിലാണ് ചില മാറ്റങ്ങള്‍ വരുത്തിരിയിക്കുന്നത്. ഗൂഗിള്‍ മാപ്പില്‍ എല്ലാ വാഹനങ്ങളുടെയും ഐക്കണുകള്‍ ലഭ്യമാണ്.…

സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി

Posted by - Apr 13, 2019, 12:31 pm IST 0
സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി. ഇന്ത്യയില്‍ ഇറക്കിയ എ20 യുടെ ചെറിയ പതിപ്പാണ് എ20 ഇ. പോളണ്ടില്‍ ഇറക്കിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് സൂചന. …

Leave a comment