മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയിലെ വരിക്കാരുടെ എണ്ണം 30 കോടി കടന്ന് മുന്നോട്ട്. സേവനം തുടങ്ങി രണ്ടര വര്‍ഷം കൊണ്ടാണ് റിലയന്‍സ് ജിയോ ഈ വന്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ സേവനം തുടങ്ങി വെറും 170 ദിവസം കൊണ്ട് 10 കോടി വരിക്കാരെ നേടിയെടുത്ത ടെലികോം കമ്പനിയാണ് റിലയന്‍സ് ജിയോ.
വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ചുരുങ്ങിയ കാലം കൊണ്ടാണ് ജിയോ ഈ വമ്പന്‍ നേട്ടം സ്വന്തമാക്കിയത്. 2016 സെപ്റ്റംബറിലാണ് ജിയോ ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് വാണിജ്യാടിസ്ഥാനത്തില്‍ 4ജി സേവനം നല്‍കിത്തുടങ്ങിയത്.
ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ സ്വന്തമാക്കുന്ന കമ്പനി എന്ന വന്‍ നേട്ടം കരസ്ഥമാക്കിയ കമ്പനിയാണ് റിലയന്‍സ് ജിയോ.