വിഴിഞ്ഞം പദ്ധതിക്ക് കൂടുതൽ സമയം വേണം: അദാനി ഗ്രൂപ്പ്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് കൂടുതൽ സമയം ചോദിച്ച് അദാനി ഗ്രൂപ്പ്
കരാർ വൈകുന്ന ഓരോദിവസവും അദാനി ഗ്രൂപ്പ് സർക്കാരിന് 12 ലക്ഷം രൂപ പിഴ അടയ്ക്കണം എന്നിരിക്കെയാണ് 16 മാസം സമയം അധികമായി ചോദിച്ചിരിക്കുന്നത്. ഓഖിയിൽപ്പെട്ട് കടൽ കുഴിക്കാൻ വേണ്ടിയുള്ള 2 ഡ്രഡ്ജറുകളും തകർന്നതാണ് കരാർ വൈകാൻ പ്രധാന കാരണം എന്നു ചൂണ്ടിക്കാട്ടി.
