തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്. തുടര്‍ച്ചയായി രണ്ട് ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതിരുന്നതിനു ശേഷമാണ് ഇന്ധന വിലയില്‍ മാറ്റമുണ്ടായത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 17 പൈസ വര്‍ധിച്ച് 78.80 രൂപയായി. ഡീസലിന് 12 പൈസ വര്‍ധിച്ച് 72.26 രൂപയായി.
