തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വര്‍ധിച്ചു. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 23 പൈസ വര്‍ധിച്ച് 79.46 രൂപയായി. ഡീസലിന് 22 പൈസ വര്‍ധിച്ച് 72.86 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിന് 83 പൈസയും ഡീസലിന് 63 പൈസയുമാണ് വര്‍ധിച്ചത്.
