മുംബൈ: രാജ്യത്ത് 10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉയർന്നു. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിലാണ് ഈ നേട്ടം റിലയന്‍സ് സ്വന്തമാക്കിയത്. കമ്പനിയുടെ ഓഹരി വില 1,581.60 രൂപയായി ഉയര്‍ന്നു. എണ്ണശുദ്ധീകരണ വ്യവസായത്തില്‍നിന്നുള്ള ലാഭം, ടെലികോം താരിഫ് വര്‍ധിപ്പിക്കാനുള്ള തീരുമാനം തുടങ്ങിയവയാണ് കമ്പനിയ്ക്ക് ഗുണകരമായത്. റിലയന്‍സ് ജിയോ അടുത്തമാസം താരിഫ് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യംകാണിച്ചത് വില വര്‍ധിക്കാനിടയാക്കി.
