ന്യൂഡല്‍ഹി: ശമ്പളവര്‍ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഈ മാസം 30,31 തീയതികളില്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു.
ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യു.എഫ്.ബി.എയാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. സമരംമൂലം രാജ്യത്ത് ബാങ്കിങ് പ്രവര്‍ത്തനം തടസപ്പെടും. സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല.