80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി റിലയന്‍സ് ജിയോ

187 0

80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ . ഇനിയും 75,000 മുതല്‍ 80000 വരെ ആളുകളെ നിയമിക്കുമെന്ന് കമ്പനിയുടെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഓഫീസര്‍ സഞ്ജയ് ജോഗ് പറഞ്ഞു. കൂടാതെ, ചില കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് റിലയന്‍സിന് അനുയോജ്യമായ പ്രത്യേക കോഴ്‌സുകളും നല്‍കിവരുന്നുണ്ട്. 

ജിയോ നിലവില്‍ രാജ്യവ്യാപകമായി ടെക്‌നിക്കല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 6000 കോളേജുകളുമായി സഹകരിച്ചുവരുന്നുണ്ട്. നിയമനങ്ങളൊക്കെ ശുപാര്‍ശകള്‍ വഴിയും സോഷ്യല്‍ മീഡിയ സഹായത്തോടെയും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 70 ശതമാനത്തോളം നിയമനങ്ങള്‍ ശുപാര്‍ശ വഴി നടക്കുന്നുണ്ട്. റിലയന്‍സ് ജിയോയുടെ സെയില്‍സ് സാങ്കേതിക മേഖലയില്‍ നിന്നുള്ള ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 32 ശതമാനമാണെന്നും അതേസമയം, ഉന്നത പദവിയില്‍ നിന്നുള്ളവരുടെ കൊഴിഞ്ഞുപോക്ക് രണ്ട് ശതമാനം മാത്രമാണെന്നും ജോഗ് വ്യക്തമാക്കി. 

Related Post

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

Posted by - May 2, 2018, 11:29 am IST 0
മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 116 പോയിന്റ് ഉയര്‍ന്ന് 35277ലും നിഫ്റ്റി 30 പോയിന്റ് നേട്ടത്തില്‍ 10769ലുമെത്തി. വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,…

ഡെബിറ്റ് കാര്‍ഡുകള്‍ 31 വരെ മാത്രം ഉപയോ​ഗ പ്രദം

Posted by - Dec 24, 2018, 05:57 pm IST 0
രാജ്യത്തെ ബാങ്ക് അക്കൗണ്ട് ഉടമകളില്‍ 25 കോടിയോളം പേരുടെ കൈവശമുള്ള ഡെബിറ്റ് കാര്‍ഡുകള്‍ 31 വരെ മാത്രം ഉപയോ​ഗ പ്രദം. ജനവരി മുതല്‍ ചിപ് ആന്‍ഡ് പിന്‍…

ജീവനക്കാരിൽ പന്നിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് സാപ്പ് ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു

Posted by - Feb 21, 2020, 12:15 pm IST 0
ബെംഗളുരു: രണ്ട് ജീവനക്കാരില്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  പ്രധാന  സോഫ്റ്റ് വെയര്‍ കമ്പനിയായ സാപിന്റെ (SAP) രാജ്യത്തെ ഓഫീസുകള്‍ അടച്ചു. താത്കാലികമായി ഗുഡ്ഗാവ്, ബെംഗളുരു, മുംബൈ എന്നിവിടങ്ങളിലെ…

സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു

Posted by - Jul 9, 2018, 11:11 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വര്‍ധിച്ചു. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 23 പൈസ വര്‍ധിച്ച്‌ 79.46 രൂപയായി. ഡീസലിന് 22…

സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

Posted by - Jan 22, 2019, 10:38 am IST 0
കൊ​ച്ചി: സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. സ്വ​ര്‍​ണം പ​വ​ന് 160 രൂ​പ​യാ​ണ് താ​ഴ്ന്ന​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​നു 24000 രൂ​പ​യാ​യി. ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​നു 3000…

Leave a comment