തിരുവനന്തപുരം: നടന്‍ കീരിക്കാടന്‍ ജോസ് രോഗാവസ്ഥയില്‍ കൂട്ടിനാരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ കഴിയുന്നതായി പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്ന് ഇടവേള ബാബു. കീരിക്കാടന്‍ ജോസ് ആസ്പത്രിയിലാണ് എന്ന വാര്‍ത്ത ശരിയാണ് എന്നാല്‍ നോക്കാന്‍ ആരുമില്ല എന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇടവേള ബാബു പറഞ്ഞു.
വെരിക്കോസ് വെയിന്‍ എന്ന രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് കീരിക്കാടന്‍ ജോസ് ഇപ്പോൾ ഉള്ളത്. ചേട്ടനോടൊപ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. രോഗം കൂടിയതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. എന്നാണ് അദ്ദേഹത്തിന്റെ ചേച്ചി പറഞ്ഞത്. കീരിക്കാടന്‍ ജോസിന്റെ സഹോദരന്റെ മകനാണ് ഇപ്പോള്‍ ആസ്പത്രിയില്‍ അദ്ദേഹത്തോടൊപ്പം ഉള്ളത് – ഇടവേള ബാബു പറഞ്ഞു.