കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കുടുംബത്തില്‍ നിന്ന് വെള്ളിത്തിരയിലേക്ക് തുമ്പി നന്ദനയും  

256 0

പ്രശസ്ത നാടക നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ക്കൂടി അഭിനയ രംഗത്തേക്ക്. കൊട്ടാരക്കരയുടെ മൂത്ത മകള്‍ ജയശ്രീയുടെ ചെറുമകളും സിന്ധുവിന്റെയും ഗോപാലിന്റെയും മകളുമായ തുമ്പി നന്ദന, ജോസ് സംവിധാനം ചെയ്യുന്ന 'ദിശ' എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് ബിഗ് സ്‌ക്രീനിലെത്തുന്നത്. ശ്രീധരന്‍ നായരുടെ കുടുംബത്തില്‍ നിന്ന് മക്കളായ സായികുമാറിനും ശോഭാ മോഹനും ചെറുമക്കളായ വിനുമോഹനും അനുമോഹനും ശേഷമാണ് തുമ്പി നന്ദനയും സിനിമയിലെത്തുന്നത്.

'നാളെയ്ക്കായ്' എന്ന ചിത്രത്തിലും 'ഗ്രീന്‍ ചില്ലി' എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ച നന്ദന അറിയപ്പെടുന്നത് തുമ്പി എന്ന ചെല്ലപ്പേരിലൂടെയാണ്. തമിഴ് സിനിമയില്‍ തുമ്പി എന്ന പേരാണ് ഉപയോഗിക്കുന്നത് നന്ദന എന്‍ ഗോപാല്‍ എന്നാണ് യഥാര്‍ത്ഥ പേര്. മികച്ച നര്‍ത്തകി കൂടിയാണ് നന്ദന. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ നന്ദന മോഡലിംഗിലൂടെയാണ് അഭിനയ രംഗത്തേക്കു എത്തുന്നത്.

Related Post

ടൊവിനോയുടെ 'കള' 25ന്; ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്  

Posted by - Mar 17, 2021, 02:06 pm IST 0
ടൊവിനോ തോമസിനെ നായകനാക്കി  രോഹിത് വി എസ് സംവിധാനം ചെയ്യുന്ന 'കള' മാര്‍ച്ച് 25ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ടാണ്…

ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയ്‌ലര്‍ എത്തി

Posted by - Apr 27, 2019, 10:54 am IST 0
നിപ രോഗബാധയെയും നിപ്പയെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി നിര്‍മ്മിച്ച ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയ്‌ലര്‍ എത്തി. റീമ കല്ലിങ്കലാണ് ചിത്രത്തില്‍ നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍…

 ജേജി ജോണ്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Posted by - Dec 24, 2019, 11:56 am IST 0
തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജേജി ജോണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലാണ്  ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. അയല്‍വാസികള്‍…

'സ്റ്റാര്‍' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി; ചിത്രം ഏപ്രില്‍ 9-ന്  

Posted by - Mar 17, 2021, 10:13 am IST 0
പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവര്‍…

നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകുന്നു; നവംബറില്‍ വിവാഹനിശ്ചയം  

Posted by - May 4, 2019, 08:37 pm IST 0
നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും വിവാഹിതരാകുന്നു. നവംബറോടെ ഇരുവരുടെയും വിവാഹനിശ്ചയമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷം ആദ്യം തന്നെ ഇരുവരും വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹ വാര്‍ത്തയോട്…

Leave a comment