നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകുന്നു; നവംബറില്‍ വിവാഹനിശ്ചയം  

223 0

നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും വിവാഹിതരാകുന്നു. നവംബറോടെ ഇരുവരുടെയും വിവാഹനിശ്ചയമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷം ആദ്യം തന്നെ ഇരുവരും വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹ വാര്‍ത്തയോട് ഇരുവരും ഔദ്യോഗികമായി പ്രിതികരിച്ചിട്ടില്ല.

2018 ല്‍ ഒരു അവാര്‍ഡ് വേദിയില്‍ വിഘ്‌നേഷിനെ ഭാവിവരന്‍ എന്ന് നയന്‍താര വിശേഷിപ്പിച്ചിരുന്നു. പൊതു പരിപാടികളില്‍ ഒന്നിച്ചെത്തിയും അവധി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോവുന്നതുമടക്കം ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. പിറന്നാള്‍ ദിനങ്ങളിലും മറ്റ് ആഘോഷ ദിവസങ്ങളിലും നയന്‍താരയ്ക്കൊപ്പം വിഘ്നേഷുമുണ്ടാകാറുണ്ട്.

കഴിഞ്ഞ വര്‍ഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയും അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലൂടെയും നയന്‍താര പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും തിരിച്ച് വരവിന് ഒരുങ്ങുകയാണ് നടിയിപ്പോള്‍. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Related Post

അപര്‍ണ ബാലമുരളിയുടെ പുതിയ ചിത്രം 'ഉല'  

Posted by - Apr 12, 2021, 03:23 pm IST 0
അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുക. സിനിമയുടെ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. അടുത്തിടെ തമിഴ് ചിത്രം സൂരരൈ പൊട്രു…

കണ്ണന്‍ താമരക്കുളത്തിന്റെ ഡാര്‍ക്ക് ത്രില്ലര്‍ ഉടുമ്പ്  

Posted by - Feb 26, 2021, 04:17 pm IST 0
സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഉടുമ്പി'ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയതാരം സുരേഷ്ഗോപിയുടെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ റിലീസ്…

ആരാധകരെ ഞെട്ടിച്ച് സാനിയ ഇയ്യപ്പന്‍  

Posted by - Apr 30, 2019, 08:41 am IST 0
സാനിയ ഇയ്യപ്പന്റെ അഭ്യാസപ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.  പ്രേതം2, ലൂസിഫര്‍, ക്യൂന്‍ എന്നി ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച സാനിയ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ താരമാണ്.…

ഐഎഫ്എഫ്‌കെ: 'ദിസ് ഈസ് നോട്ട് എ ബറിയല്‍'ന് സുവര്‍ണ്ണ ചകോരം; പ്രേക്ഷകരുടെ ഇഷ്ട ചിത്രം 'ചുരുളി'  

Posted by - Mar 6, 2021, 10:46 am IST 0
പാലക്കാട്: 25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നേടി 'ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്‌സ് എ റിസറക്ഷന്‍'. തെക്കന്‍…

കേവലം ഒരു ശബ്ദമല്ലായിരുന്നു; ഗോപനെ അനുസ്മരിച്ച് സംവിധയകന്‍ ജിസ് ജോയിയുടെ കുറിപ്പ്  

Posted by - May 1, 2019, 09:51 am IST 0
വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ പരിചയപ്പെടുത്താന്‍ ഉപയോഗിച്ച ശബ്ദത്തിനുടമ ഗോപനെ അനുസ്മരിച്ച് സംവിധായകന്‍ ജിസ്സ് ജോയ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവച്ചത്. ജിസ് ജോയുടെ…

Leave a comment