ബാബു ആന്റണി നായകനാകുന്ന ഒമര്‍ ലുലുവിന്റെ പുതിയ സിനിമ പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. അനൗണ്‍സ് ചെയ്ത് ഏറെ നാളായിട്ടും സിനിമ തുടങ്ങാന്‍ വൈകുന്നതിനാല്‍ സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളുമായി എത്തിയത്. സിനിമ തുടങ്ങാന്‍ വൈകിയതിനെ കുറിച്ചാണ് ഒമര്‍ ലുലു പറയുന്നത്. വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാന്‍ സാധിക്കുമെന്നാണ് ഒമര്‍ ലുലു പറയുന്നത്.
പവര്‍സ്റ്റാര്‍ ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങാന്‍ സാധിക്കും എന്ന് വിചാരിക്കുന്നു ആദ്യ സിനിമയായ ഹാപ്പിവെഡ്ഡിംഗിന് ശേഷം ഒരു സിനിമ ചെയാന്‍ ആദ്യമായിട്ടാണ് ഇത്രയും സമയമെടുക്കുന്നത് ഒപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി. ആശംസകളുമായി ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ബാബു ആന്റണിയുടെ വേറിട്ട വേഷമായിരിക്കും ചിത്രത്തിലേത്. സിനിമയുടെ ഫോട്ടോയും താരങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നായികയോ പാട്ടുകളോ ചിത്രത്തിലില്ല.
ബാബു ആന്റണിക്കൊപ്പം റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും. ഒമര്‍ ലുലുവിന്റെ മുന്‍ സിനിമകള്‍ കോമഡിച്ചേരുവകള്‍ ഉള്ളതായിരുന്നു. കൊക്കെയ്ന്‍ വിപണിയാണ് പവര്‍ സ്റ്റാര്‍ സിനിമയുടെ പ്രമേയമായി വരുന്നത്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു. അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസമായ റോബര്‍ട് പര്‍ഹാമും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. കിക്ക് ബോക്‌സിങില്‍ അഞ്ചു തവണ ലോകചാമ്പ്യനും, നാല് തവണ സപോര്‍ട്-കരാട്ടെ ചാമ്പ്യനുമായ റോബര്‍ട്ട് പര്‍ഹാം അമേരിക്കയിലെ തിരക്കേറിയ നടനും സംവിധായകനും എഴുത്തുകാരനും നിര്‍മ്മാതാവും കൂടിയാണ്. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.