മധു വാര്യര്‍ സംവിധാന രംഗത്തേക്ക്; മഞ്ജു വാര്യര്‍ നായിക; ബിജു മേനോന്‍ നായകന്‍  

284 0

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സഹോദരി മഞ്ജു വാര്യരെ നായികയാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യുന്നു. ബിജു മേനോനാണ് നായകനായി എത്തുന്നത്. പ്രമോദ് മോഹന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് മോഹന്‍ദാസ് ദാമോദരനാണ്. 'ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. മോഹന്‍ദാസ് നിര്‍മിച്ച് പ്രമോദ് മോഹന്റെ രചനയില്‍ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.' തന്റെ പുതിയ സംരംഭത്തെക്കുറിച്ച് മധു കുറിച്ചു.

ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും. മഞ്ജു വാര്യരുടെ തിരിച്ചു വരവിന് ശേഷം ആദ്യമായാണ് ബിജു മേനോനൊപ്പം അഭിനയിക്കുന്നത്. ഇവര്‍ ഒന്നിച്ച കൃഷ്ണഗുഡിയില്‍ പ്രണയകാലത്ത്, കുടമാറ്റം, പ്രണയവര്‍ണങ്ങള്‍, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവ സൂപ്പര്‍ഹിറ്റുകളായിരുന്നു. പി സുകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബിജിബാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Related Post

അപര്‍ണ ബാലമുരളിയുടെ പുതിയ ചിത്രം 'ഉല'  

Posted by - Apr 12, 2021, 03:23 pm IST 0
അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുക. സിനിമയുടെ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. അടുത്തിടെ തമിഴ് ചിത്രം സൂരരൈ പൊട്രു…

ടൊവിനോയുടെ 'കള' 25ന്; ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്  

Posted by - Mar 17, 2021, 02:06 pm IST 0
ടൊവിനോ തോമസിനെ നായകനാക്കി  രോഹിത് വി എസ് സംവിധാനം ചെയ്യുന്ന 'കള' മാര്‍ച്ച് 25ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ടാണ്…

ബ്രദേഴ്‌സ് ഡേയുടെ സെറ്റില്‍ ലൂസിഫറിന്റെ വിജയാഘോഷം  

Posted by - May 24, 2019, 05:53 pm IST 0
അഭിനയത്തിലൂടേയും സംവിധാനത്തിലൂടേയും മലയാളികളുടെ പ്രിയങ്കരനായിക്കഴിഞ്ഞു പൃഥ്വിരാജ് സുകുമാരന്‍. നായകനായെത്തി വെള്ളിത്തിര കീഴടക്കി സംവിധായകന്റെ കുപ്പായമണിഞ്ഞ് അവിടെയും വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞു. മലയാള സിനിമയില്‍ ഇന്ന് ഏറ്റവും വിലമതിക്കപ്പെടുന്ന…

ദിലീപിനെ പിന്തുണച്ചും ഡബ്ല്യുസിസിയെ വിമര്‍ശിച്ചും ശ്രീനിവാസന്‍  

Posted by - May 7, 2019, 08:03 pm IST 0
കൊച്ചി: ദിലീപ് വിഷയത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ മൗനം പാലിച്ചു പോരുന്ന സമയത്ത് നടനും സംവിധായകനുമായ ശ്രീനിവാസന്റെ തുറന്നു പറച്ചില്‍. നടിയെ ആക്രമിച്ച കേസില്‍ നടന്‍…

കേവലം ഒരു ശബ്ദമല്ലായിരുന്നു; ഗോപനെ അനുസ്മരിച്ച് സംവിധയകന്‍ ജിസ് ജോയിയുടെ കുറിപ്പ്  

Posted by - May 1, 2019, 09:51 am IST 0
വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ പരിചയപ്പെടുത്താന്‍ ഉപയോഗിച്ച ശബ്ദത്തിനുടമ ഗോപനെ അനുസ്മരിച്ച് സംവിധായകന്‍ ജിസ്സ് ജോയ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവച്ചത്. ജിസ് ജോയുടെ…

Leave a comment