സംസ്ഥാന ചലച്ചിത്ര അവാർഡിന് 119 ചിത്രങ്ങൾ 

169 0

ഇത്തവണത്തെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിന് മത്സരിക്കാൻ  119 മലയാള ചിത്രങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ബിഗ് ബജറ്റ് ചിത്രങ്ങളടക്കമുണ്ട്. റിലീസ് ആയിട്ടില്ല എങ്കിലും കഴിഞ്ഞ വർഷം ഡിസംബർ മുപ്പത്തിയൊന്നിന് മുൻപ് സെൻസർ ചെയ്തത് കൊണ്ട് മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹവും സംസ്ഥാന ചലച്ചിത്ര അവാർഡിൽ മത്സരിക്കാൻ യോഗ്യത നേടിയിട്ടുണ്ട്. 

മോഹൻലാലിന്റെ മരക്കാർ, ലൂസിഫർ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങൾ ഉള്ളപ്പോൾ മമ്മൂട്ടിക്ക് ഉള്ളത് എം പദ്മകുമാർ ഒരുക്കിയ മാമാങ്കം, ഉണ്ട എന്നീ ചിത്രങ്ങളാണ്. മികച്ച നടനുള്ള മത്സരം ഇവർ രണ്ടു പേരും കൂടിയെത്തുമ്പോൾ കൂടുതൽ കടുപ്പമുള്ളതാകും. മാത്രമല്ല സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്തവർക്കുള്ള അവാർഡുകൾക്കും ഇത്തവണ വലിയ മത്സരമാകും നടക്കുക. ഈ ചിത്രങ്ങൾ കൂടാതെ അവാർഡിന് സമർപ്പിച്ചിട്ടുള്ളതിൽ പ്രമുഖമായ ചിത്രങ്ങൾ എ ഡി ഗിരീഷ് ഒരുക്കിയ തണ്ണീർമത്തൻ ദിനങ്ങൾ, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ജെല്ലിക്കെട്ട്, ആഷിഖ് അബു ഒരുക്കിയ വൈറസ്, ഡോക്ടർ ബിജുവിന്റെ വെയിൽ മരങ്ങൾ, ടി കെ രാജീവ് കുമാറിന്റെ കോളാമ്പി, റോഷൻ ആൻഡ്രൂസിന്റെ പ്രതി പൂവൻ കോഴി, മനു അശോകൻ ഒരുക്കിയ ഉയരെ, രതീഷ് പൊതുവാൾ ഒരുക്കിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ജോൺ പോൾ ജോർജിന്റെ അമ്പിളി, ജീൻ പോൾ ലാലിൻറെ ഡ്രൈവിംഗ് ലൈസെൻസ്, എം എ നിഷാദിന്റെ തെളിവ്, വേണു നായരുടെ ജലസമാധി, കെ പി കുമാരന്റെ ഗ്രാമവൃക്ഷത്തിലെ കുയിൽ, പി ആർ അരുണിന്റെ ഫൈനൽസ്, വിവേക് തോമസിന്റെ അതിരൻ, ജോഷിയുടെ പൊറിഞ്ചു മറിയം ജോസ്, എം സി ജോസഫിന്റെ വികൃതി, ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ, വിധു വിൻസെന്റിന്റെ സ്റ്റാൻഡ് അപ്, കിരൺ പ്രഭാകറിന്റെ താക്കോൽ, ജി പ്രജിത്തിന്റെ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, മനോജ് കാനയുടെ കെഞ്ജീര, എം ജി ശശിയുടെ അഭിമാനിനി, രാഹുൽ റിജി നായരുടെ കള്ളനോട്ടം എന്നിവയാണ്.

ഇത് കൂടാതെ വളരെ രസകരമായതും വ്യത്യസ്തമായതുമായ പേരുകളുള്ള ചില ചിത്രങ്ങളും മത്സര രംഗത്തുണ്ട്. പി.ആർ.അരുണിന്റെ ‘രംപുന്തനവരുതി’, ഷെറി ഒരുക്കിയ ‘കഖഗഘങ ചഛജഝഞ ടഠഡഢണ തഥദധന പഫബഭമ യരലവശഷസഴറ എന്നിവയാണ് അവ. സൈമൺ കുരുവിളയുടെ നല്ല കോട്ടയംകാരൻ, ബിനു ഭാസ്കറിന്റെ കോട്ടയം എന്നിവയും മത്സര രംഗത്തുള്ള ചിത്രങ്ങളാണ്. മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് അവാർഡ് കമ്മിറ്റി 119 സിനിമകൾ കണ്ടതിനു ശേഷം അവാർഡിന് യോഗ്യതയുള്ള ചിത്രങ്ങളെ രണ്ടാം റൗണ്ടിലേക്ക് പരിഗണിക്കുകയും ആ ചിത്രങ്ങളിൽ നിന്ന് അവാർഡ് പ്രഖ്യാപിക്കുകയുമാണ് ചെയ്യുക. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ മകൻ ജനുസ് മുഹമ്മദിന്റെ നയൻ എന്ന ചിത്രം മത്സര രംഗത്തുണ്ട് എങ്കിലും കമൽ സംവിധാനം ചെയ്ത ചിത്രം മത്സരത്തിന് സമർപ്പിച്ചിട്ടില്ല.

Related Post

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായി മീര ജാസ്മിന്‍  

Posted by - Apr 13, 2021, 12:39 pm IST 0
'ഞാന്‍ പ്രകാശനു' ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം നായകന്‍. മീര ജാസ്മിന്‍ ആണു നായിക. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. 2010ല്‍…

ഐഎഫ്എഫ്‌കെ: 'ദിസ് ഈസ് നോട്ട് എ ബറിയല്‍'ന് സുവര്‍ണ്ണ ചകോരം; പ്രേക്ഷകരുടെ ഇഷ്ട ചിത്രം 'ചുരുളി'  

Posted by - Mar 6, 2021, 10:46 am IST 0
പാലക്കാട്: 25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നേടി 'ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്‌സ് എ റിസറക്ഷന്‍'. തെക്കന്‍…

മധു വാര്യര്‍ സംവിധാന രംഗത്തേക്ക്; മഞ്ജു വാര്യര്‍ നായിക; ബിജു മേനോന്‍ നായകന്‍  

Posted by - May 9, 2019, 07:22 pm IST 0
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സഹോദരി മഞ്ജു വാര്യരെ നായികയാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യുന്നു. ബിജു മേനോനാണ് നായകനായി എത്തുന്നത്. പ്രമോദ് മോഹന്‍…

പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ  

Posted by - Mar 12, 2021, 08:57 am IST 0
ബാബു ആന്റണി നായകനാകുന്ന ഒമര്‍ ലുലുവിന്റെ പുതിയ സിനിമ പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. അനൗണ്‍സ് ചെയ്ത് ഏറെ നാളായിട്ടും സിനിമ തുടങ്ങാന്‍ വൈകുന്നതിനാല്‍…

അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്  

Posted by - Feb 27, 2021, 03:22 pm IST 0
സംവിധായകന്‍ അലി അക്ബര്‍ തന്റെ പുതിയ ചിത്രത്തിലെ നായക കഥാപാത്രത്തെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തി. 'ഇതാണ് എന്റെ വാരിയംകുന്നന്‍..' എന്ന് പറഞ്ഞ് തലൈവാസല്‍ വിജയ്യെയാണ് അലി അക്ബര്‍ പരിചയപ്പെടുത്തിയത്.…

Leave a comment