സിജു വില്‍സന്റെ വരയന്‍ മെയ് 28ന് തിയേറ്ററുകളില്‍  

950 0

സിജു വില്‍സണ്‍ നായകനായി, ജിജോ ജോസഫ് സംവിധാനം ചെയ്ത 'വരയന്‍' റിലീസിനൊരുങ്ങുന്നു. ലോക്ക് ഡൗണിനു മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞ് റിലീസിനു തയ്യാറായിരുന്നതാണ് ചിത്രം. തീയേറ്ററുകള്‍ സജീവമാകാന്‍ കാത്തിരിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍.
 
സിജു വില്‍സണോടൊപ്പം മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ലിയോണ, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരെ കൂടാതെ ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. മെയ് 28-ന് ചിത്രം തിയേറ്ററുകളില്‍ റീലീസ് ചെയ്യുന്നതായി സത്യം സിനിമാസ് ഔദ്യോഗികമായി അറിയിച്ചു.

ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥ എഴുതിയ വരയന്‍, സത്യം സിനിമാസിന്റെ ബാനറില്‍ എ. ജി. പ്രേമചന്ദ്രനാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം രജീഷ് രാമന്‍, ചിത്രസംയോജനം ജോണ്‍കുട്ടി, സംഗീതം പ്രകാശ് അലക്സ്, ഗാനരചന ബി.കെ. ഹരിനാരായണന്‍, പ്രോജക്റ്റ് ഡിസൈന്‍ ജോജി ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, ആര്‍ട്ട് നാഥന്‍ മണ്ണൂര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം ആല്‍വിന്‍ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ കുമാര്‍, മേക്കപ്പ് സിനൂപ് ആര്‍, സൗണ്ട് ഡിസൈന്‍ വിഘ്നേഷ്, കിഷന്‍ & രജീഷ്, സൗണ്ട് മിക്സ് വിപിന്‍ നായര്‍, കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്, മാര്‍ക്കറ്റിംഗ് എം.ആര്‍ പ്രൊഫഷണല്‍.

Related Post

സംസ്ഥാന ചലച്ചിത്ര അവാർഡിന് 119 ചിത്രങ്ങൾ 

Posted by - Mar 2, 2020, 12:00 pm IST 0
ഇത്തവണത്തെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിന് മത്സരിക്കാൻ  119 മലയാള ചിത്രങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ബിഗ് ബജറ്റ് ചിത്രങ്ങളടക്കമുണ്ട്. റിലീസ് ആയിട്ടില്ല…

'സ്റ്റാര്‍' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി; ചിത്രം ഏപ്രില്‍ 9-ന്  

Posted by - Mar 17, 2021, 10:13 am IST 0
പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവര്‍…

അപര്‍ണ ബാലമുരളിയുടെ പുതിയ ചിത്രം 'ഉല'  

Posted by - Apr 12, 2021, 03:23 pm IST 0
അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുക. സിനിമയുടെ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. അടുത്തിടെ തമിഴ് ചിത്രം സൂരരൈ പൊട്രു…

ആരാധകരെ ഞെട്ടിച്ച് സാനിയ ഇയ്യപ്പന്‍  

Posted by - Apr 30, 2019, 08:41 am IST 0
സാനിയ ഇയ്യപ്പന്റെ അഭ്യാസപ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.  പ്രേതം2, ലൂസിഫര്‍, ക്യൂന്‍ എന്നി ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച സാനിയ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ താരമാണ്.…

പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ  

Posted by - Mar 12, 2021, 08:57 am IST 0
ബാബു ആന്റണി നായകനാകുന്ന ഒമര്‍ ലുലുവിന്റെ പുതിയ സിനിമ പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. അനൗണ്‍സ് ചെയ്ത് ഏറെ നാളായിട്ടും സിനിമ തുടങ്ങാന്‍ വൈകുന്നതിനാല്‍…

Leave a comment