അഡ്വ. ആളൂരിനേയും മാനേജരേയും വധിയ്ക്കാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

89 0

തലശ്ശേരി : സംസ്ഥാനത്തെ പ്രശസ്തനായ ക്രിമിനല്‍ വക്കീല്‍ അഡ്വ. ആളൂരിനേയും മാനേജരേയും വധിയ്ക്കാന്‍ സാധ്യതയെന്ന്  ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പിണറായി കൂട്ടക്കൊല കേസില്‍ തലശ്ശേരിയില്‍ നിന്നും ഒരു പ്രമുഖന്‍ ഉള്‍പ്പെടെ ഒന്നുരണ്ടു പേര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതി സൗമ്യക്കുവേണ്ടി അഡ്വ. ആളൂര്‍ എത്തുമെന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതേതുടര്‍ന്നാണ് അഡ്വ. ആളൂരും അദ്ദേഹത്തിന്റെ മാനേജര്‍ ജോണിയും അക്രമിക്കപ്പെടാനോ വധിക്കപ്പെടാനോ ഉള്ള സാഹചര്യം ഉണ്ടെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 

പിണറായി കൂട്ടക്കൊലക്കേസില്‍ പ്രതി സൗമ്യയ്ക്ക് വേണ്ടി ഹാജരായാലാണ് ആളൂരിനെ വധിക്കുകയെന്നും റിപ്പോര്‍ട്ട്, ഇതോടെ ആളൂരിന് ശക്തമായ സുരക്ഷ ഒരുക്കാന്‍ മുംബൈയിലെ സെക്യൂരിറ്റി കമ്പനിയെ ചുമതലപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു. സൗമ്യയെ രക്ഷപ്പെടുത്താന്‍ അഡ്വ. ആളൂരിനെ ഏല്‍പിക്കാന്‍ പ്രമുഖര്‍ തന്നെ രംഗത്തുവന്ന സംഭവം ചര്‍ച്ചാവിഷയമായിട്ടുണ്ട്. 

നേരത്തെ കൊല്ലത്ത് ഓടുന്ന ട്രെയിനില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യ കേസില്‍ പ്രതി ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിക്ക് വേണ്ടിയും, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആസാം സ്വദേശിയായ പ്രതി അമിര്‍ ഉല്‍ ഇസ്ലമിനും, നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് വേണ്ടിയും, പിന്നെ ഏതാനും കുപ്രസിദ്ധ കഞ്ചാവ് കേസിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായത് അഡ്വ. ആളൂരായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുംബൈ ആസ്ഥാനമായ ഒരു കമ്പനി ആളൂരിന്റെ സെക്യൂരിറ്റി ചുമതല ഏറ്റെടുത്തിരിക്കുന്നത്. 

മുന്‍പ് എറണാകുളത്തെ ഒരു അഭിഭാഷകനെ തട്ടിക്കൊണ്ടുപോയ കേസിലും വധഭീഷണി ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ കര്‍ശന സുരക്ഷയോടെ ഹാജരായ ആളൂര്‍ പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കുകയും പ്രതിയെ പുറത്തിറക്കുകയും ചെയ്ത ചരിത്രവും ആളൂരിനു ണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു തലശ്ശേരിയിലേക്ക് പോകരുതെന്ന കര്‍ശന നിര്‍ദേശമാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അഡ്വ. ആളൂരിനെ അറിയിച്ചിരിക്കുന്നത്. അടുത്ത അഞ്ചു ദിവസം അദ്ദേഹം ഈ കേസിന്റെ ആവശ്യത്തിനായി പോകില്ലെന്ന് അദ്ദേഹത്തിന്റെ കൊച്ചി ഓഫീസ് സൂചിപ്പിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത പ്രൈവറ്റ് സെക്യൂരിറ്റിയിലും പോലീസ് സംരക്ഷണയിലും ആകും ആളൂര്‍ കോടതിയില്‍ ഹാജരാകുക. 

Related Post

ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി

Posted by - May 1, 2018, 10:55 am IST 0
തൃശൂര്‍: തൃശൂരില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ചെങ്ങലൂര്‍ സ്വദേശി ജിതുവാണ് മരിച്ചത്. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിയത്. പരുക്കേറ്റ് ചികിത്സയിലായിരുന്ന…

സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം

Posted by - Nov 29, 2018, 12:50 pm IST 0
തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം. ആരോഗ്യ വിദഗ്ദരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജനുവരി മുതല്‍ ജൂണ്‍ മാസം വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.…

തൊടുപുഴയിൽ കൊലപ്പെട്ട കുട്ടിയുടെ അനിയന്റെ സംരക്ഷണം ആവശ്യപ്പെട്ട്  മുത്തച്ഛന്‍

Posted by - Apr 8, 2019, 03:44 pm IST 0
തൊടുപുഴ: മാതാവിന്‍റെ സുഹൃത്തിന്‍റെ മര്‍ദ്ദനമേറ്റ് കൊലപ്പെട്ട ഏഴു വയസുകാരന്‍റെ അനിയനെ വിട്ടു തരണം എന്നാവശ്യപ്പെട്ട് കുട്ടികളുടെ മുത്തച്ഛന്‍ ശിശുക്ഷേമ സമിതിയെ സമീപിച്ചു. കുട്ടികളുടെ മരിച്ചു പോയ അച്ഛന്‍റെ…

എസ് എ ടി യിൽ അതിക്രമം നടന്നു

Posted by - Apr 21, 2018, 11:13 am IST 0
എസ് എ ടി യിൽ അതിക്രമം നടന്നു ചികിത്സയ്‌ക്കെന്ന് കള്ളം പറഞ്ഞുകൊണ്ട് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഷംനയുടെ ബന്ധുക്കൾ ആശുപത്രിയിൽ ആക്രമിച്ചു. ആക്രമണത്തിൽ ആശുപത്രിയുടെ…

വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി

Posted by - Apr 24, 2018, 08:29 am IST 0
മാവേലിക്കര: വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. തെക്കേക്കര പല്ലാരിമംഗലത്ത്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.45 നായിരുന്നു സംഭവം. പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു(50), ഭാര്യ ശശികല(42)…

Leave a comment