അനധികൃത ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

52 0

ഷില്ലോംഗ്: മേഘാലയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഖനിയിലെ ജലം വറ്റിക്കുന്നതിനായി എത്തിച്ച ഉയര്‍ന്ന കുതിര ശേഷിയുള്ള 13 പമ്പുകളില്‍ മൂന്നെണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളൂ. കോള്‍ ഇന്ത്യയുടെയും കിര്‍ലോസ്‌കറിന്റെയും മൂന്നു പമ്പുകള്‍ കൂടി ഇന്നു ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഖനിയുടെ 370 അടി താഴ്ചയില്‍ പരിശോധന നടത്തിയിട്ടും കുടുങ്ങികിടക്കുന്ന തൊഴിലാളികളെ കണ്ടെത്താനായില്ലായിരുന്നു. കൂടുതല്‍ തെരച്ചില്‍ നടത്തണമെങ്കില്‍ വെള്ളം വറ്റിച്ച ശേഷം മാത്രമേ സാധ്യമാകൂയെന്ന് നാവികസേന പറഞ്ഞിരുന്നു. ഖനിയിലെ ജലനിരപ്പ് നൂറടിയില്‍ എത്തിയാല്‍ മാത്രമേ മുങ്ങല്‍ വിദഗ്ധര്‍ക്ക് തെരച്ചില്‍ ആരംഭിക്കാനാവൂ.

കല്‍ക്കരി ഖനിയില്‍ കുടുങ്ങികിടക്കുന്ന 15 തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ 25ആം ദിവസത്തിലേക്ക് കടക്കുകയാണ്. ഡിസംബര്‍ പതിമൂന്നിനാണ് ഖനിയില്‍ 15 പേര്‍ കുടുങ്ങിയത്.

Related Post

മധ്യവയസ്‌കന്റെ മൃതദേഹം ഇലക്ടിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍

Posted by - Jun 25, 2018, 11:36 am IST 0
കോട്ടയം: തിരുനക്കര ക്ഷേത്രത്തിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം ഇലക്ടിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.…

കേരളത്തിന് കൈത്താങ്ങായി മുംബൈ മലയാളികൾ രംഗത്ത്

Posted by - Aug 18, 2018, 09:35 am IST 0
എൻ.ടി പിള്ള 8108318692 ചരിത്രത്തിലില്ലാത്തവിധം മഹാ പ്രളയത്തിൽ മുങ്ങിപ്പോയ കേരളത്തിന് സഹായഹസ്തവുമായി മുംബൈയിലെ മറുനാടൻ മലയാളികൾ രംഗത്ത്. ദുരിതമനുഭവിക്കുന്ന മലയാളി കുടുംബങ്ങൾക്ക് കൈത്താങ്ങാകാനുള്ള പ്രവർത്തനങ്ങളിലാണ് മുംബൈ നഗരത്തിനകത്തും…

സ്വകാര്യ ലോഡ്ജില്‍ മര്‍ദനമേറ്റയാള്‍ക്ക് ദാരുണാന്ത്യം 

Posted by - Apr 29, 2018, 12:25 pm IST 0
തൃശൂര്‍: ഗുരുവായൂരില്‍ സ്വകാര്യ ലോഡ്ജില്‍ വച്ച്‌ മര്‍ദനമേറ്റയാള്‍ മരിച്ചു. കഴിഞ്ഞ ദിവസം കുന്നംകുളം നെല്ലുവായ് സ്വദേശിയുടെ ഭാര്യയുമായി ഒളിച്ചോടിയ പാവറട്ടി മരുതയൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. ഇരുവരും…

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്

Posted by - Nov 9, 2018, 09:31 pm IST 0
കൊല്ലം: അടൂര്‍ – കൊട്ടാരക്കര റൂട്ടില്‍ ഇഞ്ചക്കാട്ട് കെഎസ്‌ആര്‍ടിസി ബസ് താഴ്‌ച്ചയിലേക്ക് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ശബരിമലയില്‍ ഇനി ഹൈ ടെക് ബസ് സര്‍വ്വീസുകള്‍ 

Posted by - Oct 25, 2018, 10:03 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ ഇനി മുതല്‍ ഹൈ ടെക് ബസ് സര്‍വ്വീസുകള്‍. മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ പത്ത് എസി വൈദ്യുത ബസുകളും നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സര്‍വീസ് നടത്തും. ശബരിമലയില്‍ 250…

Leave a comment